ന്യൂസിലൻഡിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടത് അഞ്ച് ഇന്ത്യക്കാർ; മരണം 50
text_fieldsക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിലെ മുസ്ലിം പള്ളികളിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പ െട്ടത് അഞ്ച് ഇന്ത്യക്കാരെന്ന് ഇന്ത്യൻ ഹൈകമീഷൻ സ്ഥിരീകരിച്ചു. മലയാളി അൻസി അലിബ ാവ, മെഹബൂബ് കോക്കർ, റമീസ് വോറ, ആസിഫ് വോറ, ഒസൈർ ഖാദിർ എന്നിവരാണ് മരിച്ചവരെന്ന് ഹൈകമീഷൻ ട്വീറ്റ്ചെയതു. അതേസമയം, പള്ളിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോ ടെ സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. ഞായറാഴ്ച അൽനൂർ പള്ളിയിൽ നിന്നാണ് മൃ തദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ച് നഗരത്തിലെ രണ്ടു പള്ളികള ിലായിരുന്നു കൂട്ടക്കുരുതി. കടുത്ത വംശീയവാദിയായ ഭീകരൻ ബ്രൻറൺ ടാറൻറ് ജുമുഅ നമ സ്കരിക്കാനെത്തിയവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് വിസ ലഭിക്കാനും മറ്റും ന്യൂസിലൻഡ് ഇമിഗ്രേഷൻ പ്രത്യേക വെബ് പേജ് തുടങ്ങിയിട്ടുണ്ട്. ഇരകളുടെ കുടുംബങ്ങളെ സഹായിക്കാൻ ഇന്ത്യൻ ഹൈകമീഷൻ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്.
മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ലെന്ന് ന്യൂസിലൻഡ് പൊലീസ് കമീഷണർ മൈക് ബുഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ വിട്ടു നൽകും. വെടിയേറ്റ് 50 പേർക്ക് പരിക്കേറ്റതായി അദ്ദേഹം കൂട്ടിച്ചേർത്തു. 34 പേർ ആശുപത്രിയിലാണ്. ഇവരിൽ 12 പേരുടെ നില ഗുരുതരമാണെന്ന് കമീഷണർ പറഞ്ഞു.
അൻസിയുടെ മൃതദേഹം എത്തിക്കാൻ വൈകും
കൊടുങ്ങല്ലൂർ: ന്യൂസിലൻഡ് ക്രൈസ്റ്റ് ചർച്ചിലെ പള്ളികളിലുണ്ടായ വെടിവെപ്പിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശിനി അൻസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ രണ്ട് ദിവസമെങ്കിലും വൈകും. മൃതദേഹം ഇപ്പോഴും ന്യൂസിലൻഡ് പൊലീസ് കസ്റ്റഡിയിലാെണന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ട അൻസിയുടെ ഭർത്താവ് അബ്ദുൽ നാസറും പിതൃസഹോദരെൻറ മകൻ ഫഹദുമാണ് മൃതദേഹം കാത്ത് ന്യൂസിലൻഡിലുള്ളത്.
ഇതിനിടെ അൻസിയുടെ മൃതേദഹം ന്യൂസിലൻഡിൽ ഖബറടക്കണമെന്ന് അവിടത്തെ അധികൃതരും സംഘടനകളും അഭ്യർഥിച്ചെങ്കിലും അബ്ദുൽ നാസർ നിരസിച്ചു. കൊല്ലപ്പെട്ടവര്ക്ക് പൊതുസ്മാരകം നിർമിക്കുന്നതിെൻറ ഭാഗമായാണ് ന്യൂസിലൻഡ് അധികൃതർ ഇൗ അഭ്യർഥന നടത്തിയത്. നോർക്ക വഴി മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കൾ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം നോർക റൂട്ട്സ് ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈകമീഷണറുമായി ബന്ധപ്പെട്ടുവരുകയാണ്.
ക്രൈസ്റ്റ് ചര്ച്ചിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന അബ്ദുൽ നാസറും സർവകലാശാല വിദ്യാർഥിനിയായ അൻസിയും ആക്രമണം നടന്ന പള്ളിക്കടുത്താണ് താമസിക്കുന്നത്. രണ്ടുപേരും ഒന്നിച്ചാണ് പള്ളിയിലെത്തിയത്. നാസർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ദുരന്ത വിവരം അറിഞ്ഞ ശേഷം അൻസിയുടെ ചേരമാൻ ജുമാമസ്ജിദിന് സമീപത്തെ വീട്ടിലേക്കും അബ്ദുൽനാസറിെൻറ മാടവന തിരുവളളൂരിലെ പൊന്നാത്ത് വീട്ടിലേക്കും ആശ്വാസവാക്കുകളുമായി നിരവധി പേരാണ് എത്തുന്നത്. മന്ത്രി വി.എസ്. സുനിൽകുമാർ, ഇ.ടി. ടൈസൻ എം.എൽ.എ, യു.ഡി.എഫ് സ്ഥാനാർഥി ബെന്നിബെഹനാൻ തുടങ്ങിയവരും അൻസിയുടെ വീട്ടിലെത്തി.
അൻസിയുടെ മൃതദേഹം വേഗം നാട്ടിലെത്തിക്കാൻ നടപടി –മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: ന്യൂസിലൻഡിൽ ഭീകരാക്രമണത്തിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശി അൻസിയുടെ മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈകമീഷണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ഹൈകമീഷണർ ന്യൂസിലൻഡ് പൊലീസ് അധികൃതരുമായി സംസാരിച്ചിരുന്നു. 24 മണിക്കൂറിനകം മൃതദേഹം വിട്ടുനൽകുമെന്നാണ് പൊലീസ് അധികൃതർ ഹൈകമീഷണറെ ഞായറാഴ്ച രാവിലെ അറിയിച്ചത്. മൃതദേഹം വിട്ടുകിട്ടിയാൽ നാല് ദിവസത്തിനകം നാട്ടിലെത്തിക്കാൻ കഴിയുമെന്ന് നോർക്ക റൂട്സ് അധികൃതർ പറഞ്ഞു