മുസ്ലിം പള്ളി ഭീകരാക്രമണം: ന്യൂസിലാൻഡിൽ കുറ്റ വിചാരണ ആഗസ്റ്റ് 24ന്
text_fieldsവെല്ലിങ്ടൺ: ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ മുസ്ലിം പള്ളികളിൽ ഭീകരാക്രമണം നടത്തിയ കേസിൽ കുറ്റവിചാരണ ആഗസ്റ്റ് 24ന് ന്യൂസിലാൻഡിൽ ആരംഭിക്കും. കേസിൽ അറസ്റ്റിലായ ആസ്ട്രേലിയൻ വംശജൻ ടെറൻറ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇനി വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള കുറ്റവിചാരണയാണ് നടക്കാനുള്ളത്. ഇതിനായി മൂന്നു ദിവസമാണ് കോടതിയിൽ വിചാരണ നടക്കുക. ശേഷമായിരിക്കും വിധി.
2019 മാർച്ച് 15നാണ് ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിലുള്ള രണ്ട് പള്ളികളിൽ വെള്ളിയാഴ്ച വെടിവെപ്പ് നടത്തിയത്. അൽ നൂർ പള്ളിയിൽ 41 പേരും ലിൻവുഡ് പള്ളിയിൽ ഏഴുപേരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.അതേസമയം, സംഭവത്തിൽ ഇരകളായ വിദേശികളുടെ കുടുംബങ്ങൾക്ക് വിചാരണ വീക്ഷിക്കുന്നതിന് ന്യൂസിലാൻഡിലേക്ക് വിസ അനുവദിക്കുമെന്നും കോടതി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
