Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപണിയെടുക്കാത്ത...

പണിയെടുക്കാത്ത തൊഴിലാളികളെ ചൈനീസ്​ കമ്പനി മൂത്രം കുടിപ്പിക്കുന്നെന്ന്

text_fields
bookmark_border
പണിയെടുക്കാത്ത തൊഴിലാളികളെ ചൈനീസ്​ കമ്പനി മൂത്രം കുടിപ്പിക്കുന്നെന്ന്
cancel

ബെ​യ്​​ജി​ങ്​: സ​മ​യ​ബ​ന്ധി​ത​മാ​യി ജോ​ലി പൂ​ർ​ത്തി​യാ​ക്കാ​ത്ത തൊ​ഴി​ലാ​ളി​ക​ളെ മൂ​ത്രം കു​ടി​ക്കാ​നും പാ​റ്റ​ക​ളെ തി​ന്നാ​നും ചൈ​ന​യി​ലെ വീ​ട് പു​ന​ർ​നി​ർ​മാ​ണ ക​മ്പ​നി നി​ർ​ബ​ന്ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​തി​നു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​വ​രെ ബെ​ൽ​റ്റ്കൊ​ണ്ട് അ​ടി​ക്കു​ന്നു. ചി​ല​രെ മൊ​ട്ട​യ​ടി​ക്കാ​നും ടോ​യ്​​ല​റ്റി​ലെ വെ​ള്ളം കു​ടി​ക്കാ​നും നി​ർ​ബ​ന്ധി​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം ഒ​രു മാ​സം വ​രെ ത​ട​ഞ്ഞു വെ​ക്കു​ന്നു​വെ​ന്നും ചൈ​നീ​സ് സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ പു​റ​ത്തു​വി​ട്ട വി‍‍‍ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും സൂ​ചി​പ്പി​ക്കു​ന്നു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ഗു​യി​ഹോ​യി​ലെ ക​മ്പ​നി​യാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ജീ​വ​ന​ക്കാ​രോ​ട്​ ക്രൂ​ര​മാ​യി പെ​രു​മാ​റു​ന്ന​ത്. ല​ത​ർ ഷൂ ​ധ​രി​ക്കാ​ത്ത​വ​ർ​ക്കും ജോ​ലി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടവർ​ക്കും 50 യു​വാ​ൻ (ഏ​ക​ദേ​ശം 520 രൂ​പ) പി​ഴ ചു​മ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, ശി​ക്ഷ ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ലും ക​മ്പ​നി​യി​ലെ ജോ​ലി തു​ട​രാ​നാ​ണ്​ ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും തീ​രു​മാ​നം.

ഇൗ​വ​ർ​ഷം മു​ത​ലാ​ണ്​ ശി​ക്ഷ ആ​രം​ഭി​ച്ച​ത്. മ​റ്റു​ള്ള​വ​രെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​​​െൻറ പേ​രി​ൽ ക​മ്പ​നി​യി​ലെ മൂ​ന്നു മാ​നേ​ജ​ർ​മാ​രെ ജ​യി​ലി​ല​ട​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ക​ർ​ക്ക​ശ​മാ​ണ്​ ചൈ​ന​യി​ലെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ. കു​റ​ഞ്ഞ വേ​ത​ന​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ജോ​ലി​ചെ​യ്യേ​ണ്ടി​വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മെ​ച്ച​പ്പെ​ട്ട പാ​ർ​പ്പി​ട സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കാ​റി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newschinies companyforcing to drink urine
News Summary - chinies company forcing employees who not working to drink urine -world news
Next Story