Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​യി​ൽ...

ചൈ​ന​യി​ൽ പാ​ര​ഡി​ക്കും പിഴ

text_fields
bookmark_border
ചൈ​ന​യി​ൽ പാ​ര​ഡി​ക്കും പിഴ
cancel

ബെ​യ്​​ജി​ങ്​: ആ​വി​ഷ്​​കാ​ര​ങ്ങ​ൾ​ക്ക്​ ക​ടു​ത്ത നി​യ​ന്ത്ര​ണ​മു​ള്ള ചൈ​ന​യി​ൽ ‘സ്​​പൂ​ഫു’​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹാ​സ്യാ​നു​ക​ര​ണ​ങ്ങ​ളും ഭ​ര​ണ​കൂ​ട​ത്തി​​​െൻറ ഹി​റ്റ്​​ലി​സ്​​റ്റി​ലേ​ക്ക്. ഇ​തി​​​െൻറ ഭാ​ഗ​മാ​യി ക​മ്യൂ​ണി​സ്​​റ്റ്​ ക്ലാ​സി​ക്കു​ക​ളെ​യും നേ​താ​ക്ക​ളെ​യും കു​റി​ച്ച്​ ഹാ​സ്യ​രൂ​പ​ത്തി​ൽ പാ​ര​ഡി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച വെ​ബ്​​സൈ​റ്റു​ക​ൾ​ക്ക്​ അ​ധി​കൃ​ത​ർ പി​ഴ​യി​ട്ടു. 

ആ​ഴ്​​ച​ക​ൾ​ക്കു​ മു​മ്പ്​ ഒാ​ൺ​ലൈ​ൻ സ്​​പൂ​ഫ​ു​ക​ൾ നി​രോ​ധി​ച്ച​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്നാ​ണ്​ സാം​സ്​​കാ​രി​ക വ​കു​പ്പി​​​െൻറ വി​ശ​ദീ​ക​ര​ണം. ചൈ​ന​യി​ൽ പ്ര​സി​ദ്ധ​മാ​യ ഇ​ക്വി​യി, സി​ന എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ​ക്കാ​ണ്​ പി​ഴ​യി​ട്ടി​രി​ക്കു​ന്ന​ത്. ക​മ്യൂ​ണി​സ്​​റ്റ്​ ക്ലാ​സി​ക്കു​ക​ളെ ‘വ​ള​ച്ചൊ​ടി​ക്കു​ക​യും’ ‘പ​രി​ഹ​സി​ക്കു​ക​യും’ ചെ​യ്​​ത​താ​യാ​ണ്​ ഇ​വ​ക്കെ​തി​രാ​യ ആ​രോ​പ​ണം. ചൈ​ന​യു​ടെ ദേ​ശ​സ്​​നേ​ഹ​മു​ണ​ർ​ത്തു​ന്ന ഗാ​ന​ത്തി​ന്​ പാ​ര​ഡി​യു​ണ്ടാ​ക്കി​യ വെ​ബ്​​സൈ​റ്റി​നാ​ണ്​ ഏ​റ്റ​വും വ​ലി​യ പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ചൈ​ന​യി​ൽ ​പ്ര​ത്യ​ക്ഷ ഭ​ര​ണ​കൂ​ട വി​രു​ദ്ധ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക്​ വി​ല​ക്കു​ള്ള​തി​നാ​ൽ പാ​ര​ഡി​ക​ൾ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ പ്ര​സി​ദ്ധ​മാ​ണ്. 
ലോ​ക​ത്ത്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ​ക്ക​ട​ക്കം ഏ​റ്റ​വും ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​മു​ള്ള രാ​ജ്യ​മാ​ണ്​ ചൈ​ന. ഫേ​സ്​​ബു​ക്ക്, ട്വി​റ്റ​ർ അ​ട​ക്ക​മു​ള്ള സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ചൈ​ന​യി​ൽ നി​രോ​ധി​ക്ക​െ​പ്പ​ട്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsWebsitesParodies
News Summary - Chinese websites fined for posting parodies- World news
Next Story