ചൈനീസ് കോവിഡ് വാക്സിൻ അടുത്ത വർഷം തുടക്കത്തിൽ തന്നെ പുറത്തിറക്കുമെന്ന് വിദഗ്ധർ
text_fieldsബെയ്ജിങ്: കൊവിഡ് 19 വൈറസ് പ്രതിരോധത്തിനുള്ള വാക്സിൻ അടുത്ത വർഷം ആദ്യത്തോടെ പുറത്തിറക്കുമെന്നും അടിയന്ത ര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ളവ സെപ്തംബറോടെ സജ്ജമാക്കാൻ കഴിയുമെന്നും ചൈനീസ് ആരോഗ്യ വിദഗ്ധൻ ഗാവോഫു അറിയി ച്ചു. ആദ്യമായാണ് കോവിഡ് വാക്സിൻ ലഭ്യമാക്കുന്നത് സംബന്ധിച്ച സമയപരിധി ചൈനയിൽ വെളിപ്പെടുത്തുന്നത്.
അമേരിക ്കയിൽ നിർമിക്കുന്ന വാക്സിൻ കുറഞ്ഞത് ഒരു വർഷം കഴിഞ്ഞ് മാത്രമേ ലഭ്യമാക്കാൻ കഴിയുകയുള്ളൂ എന്നാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചത്. വാക്സിനൻ ലഭ്യമാകാൻ 12 മുതൽ 18 മാസം വരെ എടുത്തേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം.
'ചൈനീസ് വാക്സിൻ ഇപ്പോൾ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിലൂടെ കടന്നുപോവുകയാണ്. ആരോഗ്യപ്രവർത്തകരിലടക്കം വാക്സിൻ പരീക്ഷിച്ചു കഴിഞ്ഞു. ചൈനയിൽ കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടാവുകയാണെങ്കിൽ വാക്സിൻ പരീക്ഷിക്കും' - ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്വർകിനോട് ഗാവോ ഫു പറഞ്ഞു. മൂന്ന് ചൈനീസ് വാക്സിനുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് വാക്സിൻ കുരങ്ങുകളിൽ പരീക്ഷിച്ച് വിജയം കണ്ടതായി ബെയ്ജിങ് ആസ്ഥാനമായുള്ള സിനോവാക്ക് ബയോടെക് കമ്പനി അവകാശപ്പെട്ടിരുന്നു. എട്ട് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. നാല് കുരങ്ങുകളിൽ കുറഞ്ഞ അളവിലും നാല് കുരങ്ങുകളിൽ കൂടിയ അളവിലും വാക്സിൻ ഡോസ് നൽകി. ഒരു കുരങ്ങു പോലും വൈറസിന്റെ പ്രകടമായ അണുബാധ കാണിച്ചില്ലെന്നും അതേസമയം, ഏറ്റവും കൂടിയ അളവിൽ വാക്സിൻ ഡോസ് നൽകിയ കുരങ്ങുകളിലാണ് ഏറ്റവും മികച്ച ഫലം കണ്ടതെന്നും അവർ അറിയിച്ചു.