ജനിതകമാറ്റത്തോടെ ലോകത്തെ ആദ്യ കുഞ്ഞ്: ചൈനയിൽ ശാസ്ത്രജ്ഞന് തടവ്
text_fieldsബെയ്ജിങ്: ലോകത്തെ ആദ്യ ജനിതക മാറ്റം വരുത്തിയ കുഞ്ഞുങ്ങളുടെ പിറവിയുമായി ബന്ധപ്പെട്ട് ചൈനയിൽ ശാസ്ത്രജ്ഞന് മൂന്നു വർഷം തടവ്. മനുഷ്യ ഭ്രൂണത്തിൽ നിയമവിരുദ്ധമായി പരീക്ഷണങ്ങൾ നടത്തിയതിനാണ് ഹി ജിയാൻകൂയി എന്ന ശാസ്ത്രജ്ഞന് ശിക്ഷ. എയ്ഡ്സ് പ്രതിരോധം ഉറപ്പാക്കാനെന്ന പേരിൽ നടത്തിയ ജനിതക മാറ്റത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.
രണ്ടു കുഞ്ഞുങ്ങളുടെ പിറവിയാണ് സ്ഥിരീകരിച്ചതെങ്കിലും മൂന്നാമത്തെ ഒരു കുഞ്ഞിൽ കൂടി ജനിതക മാറ്റം വരുത്തിയതായി ചൈനീസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഗ്വാങ്ഡോങ് പ്രവിശ്യയിൽ കുഞ്ഞുങ്ങൾ നിരീക്ഷണത്തിലാണ്. ജയിൽ ശിക്ഷക്കു പുറമെ മൂന്നു കോടി രൂപ പിഴയും വിധിച്ചിട്ടുണ്ട്. സഹായികളായ മറ്റു രണ്ടു പേർക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.