Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാശ്​ചാത്യ മാധ്യമങ്ങളെ...

പാശ്​ചാത്യ മാധ്യമങ്ങളെ സൂക്ഷിക്കണമെന്ന്​ ഇംറാന്​ ചൈനയുടെ മുന്നറിയിപ്പ്​

text_fields
bookmark_border
പാശ്​ചാത്യ മാധ്യമങ്ങളെ സൂക്ഷിക്കണമെന്ന്​ ഇംറാന്​ ചൈനയുടെ മുന്നറിയിപ്പ്​
cancel

ബീജിങ്​: പാശ്​ചാത്യ മാധ്യമങ്ങളെ സൂക്ഷിക്കണമെന്ന് പി.ടി.​െഎ നേതാവ്​​ ഇംറാൻ ഖാന്​ ചൈനയുടെ മുന്നറിയിപ്പ്​. പാക്​സ്​താൻ തെരഞ്ഞെടുപ്പിൽ ഇംറാ​​​​െൻറ പാർട്ടി മുന്നേറ്റം നടത്തുന്നതിനിടെയാണ്​ ചൈനീസ്​ മാധ്യമങ്ങൾ പാശ്​ചാത്യ മാധ്യമങ്ങളെ സൂക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ചൈനയേയും പാകിസ്​താനേയും തമ്മിൽ തെറ്റിക്കാൻ പാശ്​ചാത്യ മാധ്യമങ്ങൾ ശ്രമിക്കുമെന്നാണ്​ ചൈനീസ്​ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്​.

ചൈന-പാകിസ്​താൻ സാമ്പത്തിക ഇടനാഴിക്കെതിരെ പാശ്​ചാത്യ മാധ്യമങ്ങൾ രംഗത്ത്​ വരുമെന്നാണ്​ ഗ്ലോബൽ ടൈംസി​​​​െൻറ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്​. പാകിസ്​താനിലെ ചൈനയുടെ നിക്ഷേപത്തിനെതിരെ പാശ്​ചാത്യ മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കും. ഇതിനെതിരെ പാക്​ സർക്കാർ ബുദ്ധിപരമായി പ്രവർത്തിക്കുമെന്നാണ്​ പ്രതീക്ഷയെന്നും ഗ്ലോബൽ ടൈംസ്​ ലേഖനത്തിൽ പറയുന്നു.

അതേ സമയം, ചൈന-പാകിസ്​താൻ സാമ്പത്തിക ഇടനാഴിയോട്​ അനുകൂല സമീപനം പുലർത്തുന്ന സമീപനമാണ്​ ഇംറാൻ ഖാൻ സ്വീകരിക്കുന്നത്​. ചൈനീസ്​ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ രാജ്യത്തി​​​​െൻറ സാമ്പത്തിക പുരോഗതിക്ക്​ വ്യവസായ ഇടനാഴി സഹായിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanworld newsmalayalam newsglobel timesPakistan PM Imran Khan
News Summary - Chinese media to Pakistan's Imran Khan: Beware of Western media-World news
Next Story