ചൈ​നീ​സ്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി പ്ലീ​നം തു​ട​ങ്ങി

22:03 PM
28/10/2019
chinese-communist-party-281019.jpg

ബെ​യ്​​ജി​ങ്​: ചൈ​നീ​സ്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ നി​ർ​ണാ​യ​ക പ്ലീ​ന​റി സെ​ഷ​ൻ തു​ട​ങ്ങി. നാ​ലു ദി​വ​സം നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഹോ​​ങ്കോ​ങ്​ പ്ര​ക്ഷോ​ഭം, യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​ത്ത​ർ​ക്കം, സാ​മ്പ​ത്തി​ക​മാ​ന്ദ്യം തു​ട​ങ്ങി​യ​വ ച​ർ​ച്ച​യാ​കും. പാ​ർ​ട്ടി​യു​ടെ ഉ​ന്ന​ത ശ്രേ​ണി​യി​ലു​ള്ള 370ഓ​ളം പേ​ർ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്​ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ചൈ​നീ​സ്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ ന​യ​സ​മീ​പ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന ക​ര​ടു​രേ​ഖ​യും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു. 

Loading...
COMMENTS