ചൈ​ന​യിൽ ക​മ്യൂ​ണി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട​ത്തി​െൻറ 70ാം വാ​ർ​ഷി​കം; ഡ്രോ​ൺ, പ​ട്ടം പ​റ​ത്ത​ലി​ന്​ വി​ല​ക്ക്​

22:16 PM
15/09/2019
chinese-communist-party-150919.jpg

ബെ​യ്​​ജി​ങ്​: ചൈ​ന​യി​ൽ ക​മ്യൂ​ണി​സ്​​റ്റ്​ ഭ​ര​ണം നി​ല​വി​ൽ വ​ന്ന​തി​​െൻറ 70ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഡ്രോ​ണും പ​ട്ട​വും  പ​റ​പ്പി​ക്കു​ന്ന​തും പ്രാ​വു​ക​ളെ പി​ടി​കൂ​ടു​ന്ന​തും നി​രോ​ധി​ച്ചു. വി​മാ​ന സ​ർ​വി​സി​നെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ്​ നി​രോ​ധ​ന​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നാ​ണ്​ വാ​ർ​ഷി​കം. 

വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ത​ല​സ്​​ഥാ​ന​മാ​യ ബെ​യ്​​ജി​ങ്ങി​ൽ പ​രേ​ഡി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ബെ​യ്​​ജി​ങ്ങി​ലെ ഏ​ഴു ന​ഗ​ര​ങ്ങ​ളി​ലെ 16 ജി​ല്ല​ക​ളി​ൽ ഇ​ന്നു​മു​ത​ൽ ഒ​ക്​​ടോ​ബ​ർ ഒ​ന്നു​വ​രെ​യാ​ണ്​ നി​രോ​ധ​നം. 

Loading...
COMMENTS