ഹലാൽ സ്​ഥാപനങ്ങൾക്കെതിരെ പ്രചാരണം ശക്​തമാക്കി ചൈന

21:49 PM
10/10/2018

ബെ​യ്​​ജി​ങ്​: ഉ​യി​ഗൂ​ർ മു​സ്​​ലിം​ക​ൾ​ക്ക്​ ഭൂ​രി​പ​ക്ഷ​മു​ള്ള വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ഭീ​ക​ര​ത അ​മ​ർ​ച്ച​ചെ​യ്യാ​നെ​ന്ന പേ​രി​ൽ ഹ​ലാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ചൈ​ന​യി​ൽ വി​ദ്വേ​ഷ​പ്ര​ചാ​ര​ണം ശ​ക്​​ത​മാ​ക്കി ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി. 

ഇ​സ്​​ലാ​മി​ക വി​ധി​പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​യ (ഹ​ലാ​ൽ) ഉ​ൽ​​പ​ന്ന​ങ്ങ​ൾ മാ​ത്രം വി​ൽ​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി വ്യാ​പ​ക​മാ​ക്കാ​ൻ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി നേ​താ​ക്ക​ൾ തി​ങ്ക​ളാ​ഴ്​​ച അ​ണി​ക​ളോ​ട്​ ആ​ഹ്വാ​നം​ചെ​യ്​​തു. ‘മാ​ർ​ക്​​സി​സം-​ലെ​നി​നി​സ​മാ​ണ്​ എ​​​​െൻറ വി​ശ്വാ​സം. വ്യാ​പ​ക​മാ​വു​ന്ന ഹ​ലാ​ൽ പ്ര​വ​ണ​ത​ക്കെ​തി​രെ ഞാ​ൻ വേ​ണ്ടി​വ​ന്നാ​ൽ മ​ര​ണം​വ​രെ​യും പോ​രാ​ടും’ എ​ന്നു തു​ട​ങ്ങു​ന്ന പ്ര​തി​ജ്ഞ​ നേ​താ​ക്ക​ൾ അ​ണി​ക​ൾ​ക്ക്​ ചൊ​ല്ലി​ക്കൊ​ടു​ത്തു. 

പ്ര​തി​ജ്ഞ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. ഹ​ലാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കൂ എ​ന്ന പ്ര​വ​ണ​ത മ​ത​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും ഇ​ട​യി​ലു​ള്ള അ​തി​രു​ക​ൾ ലം​ഘി​ക്കു​ന്ന​താ​ണെ​ന്ന്​ ചൈ​നീ​സ്​ സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഗ്ലോ​ബ​ൽ ടൈം​സ്​ പ​ത്രം ബു​ധ​നാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ച്ച എ​ഡി​റ്റോ​റി​യ​ൽ ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.
ഉ​യി​ഗൂ​ർ മു​സ്​​ലിം​ക​ൾ​ക്കെ​തി​​രാ​യ ന​ട​പ​ടി വ​ർ​ഷ​ങ്ങ​ളാ​യി ചൈ​ന​യി​ൽ ശ​ക്​​ത​മാ​ണ്. പു​രു​ഷ​ന്മാ​ർ താ​ടി​വെ​ക്കു​ന്ന​തും സ്​​ത്രീ​ക​ൾ ബു​ർ​ഖ ധ​രി​ക്കു​ന്ന​തും സി​ൻ​ജ്യ​ങ്ങി​ൽ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ 10 ല​ക്ഷ​ത്തി​ല​ധി​കം മു​സ്​​ലിം​ക​ൾ ക​രി​നി​യ​മ​ങ്ങ​ളു​ടെ പേ​രി​ൽ ചൈ​നീ​സ്​ സ​ർ​ക്കാ​റി​​​​െൻറ ത​ട​ങ്ക​ലി​ലാ​ണെ​ന്ന്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Loading...
COMMENTS