താ​യ്​​വാ​ൻ ചൈ​നയുടെ ഭാ​ഗം, ആ​ർ​ക്കു​മ​ത്​ തി​രു​ത്താ​നാ​കി​ല്ല–ഷി ജി​ൻപി​ങ്​

22:16 PM
02/01/2019

ബെ​യ്​​ജി​ങ്​: താ​യ്​​വാ​നെ ചൈ​ന​യി​ൽ നി​ന്നും വി​ഭ​ജി​ക്കാ​മെ​ന്ന്​ ആ​രും സ്വ​പ്​​നം കാ​ണേ​ണ്ടെ​ന്ന്​​ ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ പി​ങ്. പു​ന​രേ​കീ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ താ​യ്​​വാ​നി​ൽ വി​ന്യ​സി​ച്ച സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും ഷി ​വ്യ​ക്ത​മാ​ക്കി.

താ​യ്​​വാ​​​​െൻറ സ്വാ​ത​ന്ത്ര്യം ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കി​ല്ല. സ്വാ​ത​ന്ത്ര്യാ​നു​കൂ​ലി​ക​ളെ ഏ​തു വി​ധേ​ന​യും അ​ടി​ച്ച​മ​ർ​ത്തു​മെ​ന്നും ഷി ​മു​ന്ന​റി​യി​പ്പു ന​ൽ​കി. ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ച്ച്​ താ​യ്​​വാ​ന്​ സ്വ​യം​ഭ​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ഡ​ൻ​റ്​ സാ​യ്​ ഇ​ങ്​ വെ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.  

Loading...
COMMENTS