ര​ണ്ടു കു​ട്ടി ന​യം കൊ​ണ്ടും ര​ക്ഷ​യി​ല്ല; ചൈ​ന​യി​ൽ ജ​ന​ന​നി​ര​ക്ക്​ കു​റ​യു​ന്നു

  • 2018ൽ ​ജ​നി​ക്കു​മെ​ന്ന്​ ക​ണ​ക്കു​കൂ​ട്ടി​യ കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 20 ല​ക്ഷം കു​റ​വ്​

22:08 PM
02/01/2019

ബെ​യ്​​ജി​ങ്​: ജ​ന​ന​നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ര​ണ്ടു​കു​ട്ടി​ക​ളാ​വാ​മെ​ന്ന്​ ന​യം​മാ​റ്റി​യി​ട്ടും  ചൈ​ന​യി​ൽ ര​ക്ഷ​​യി​ല്ല. ഒ​റ്റ​ക്കു​ട്ടി ന​യം അ​വ​സാ​നി​പ്പി​ച്ച്​ ര​ണ്ടു കു​ട്ടി​ക​ളാ​വാ​മെ​ന്ന്​ അ​നു​മ​തി ന​ൽ​കി​യി​ട്ടും 2018ൽ ​ജ​നി​ക്കു​മെ​ന്ന്​ ക​ണ​ക്കു​കൂ​ട്ടി​യ കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 20 ല​ക്ഷം കു​റ​വാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്​​​. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​ക്ക്​ ഇ​തി​നെ​ക്കാ​ൾ കു​റ​യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്​.

2016ലാ​ണ്​ ദ​ശ​ക​ങ്ങ​ൾ നീ​ണ്ട ഒ​റ്റ​ക്കു​ട്ടി ന​യം അ​വ​സാ​നി​പ്പി​ച്ച​ത്. യു​വാ​ക്ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ്​ വൃ​ദ്ധ​രു​ടെ രാ​ജ്യ​മാ​യി മാ​റു​​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ്​ ചൈ​ന ന​യം മാ​റ്റി​യ​ത്​. ​2016ലെ ​ക​ണ​ക്ക​നു​സ​രി​ച്ച്​ രാ​ജ്യ​ത്ത്​  60വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ 23 കോ​ടി​യി​ലേ​റെ വ​രും. ആ​കെ ജ​ന​സം​ഖ്യ​യു​ടെ 16.7 ശ​ത​മാ​നം വ​രു​മി​ത്.  2017ൽ 1.7 ​കോ​ടി കു​ഞ്ഞു​ങ്ങ​ളാ​ണ്​ ജ​നി​ച്ച​ത്.

നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ ശേ​ഷം 2018ൽ ​മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 7.90 ല​ക്ഷം കു​ഞ്ഞു​ങ്ങ​ൾ കൂ​ടു​ത​ൽ ജ​നി​ക്കു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ എ​ല്ലാം പാ​ടെ തെ​റ്റി​യി​രി​ക്കു​ക​യാ​യ​തി​നാ​ൽ, ജ​ന​ന​നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യി എ​ടു​ത്തു​ക​ള​യാ​നും അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. താ​ങ്ങാ​നാ​വാ​ത്ത ജീ​വി​ത​ച്ചെ​ല​വു​മൂ​ലം പ​ല ദ​മ്പ​തി​മാ​രും ര​ണ്ടാ​മ​തൊ​രു കു​ട്ടി​യെ കു​റി​ച്ച്​ ആ​ലോ​ചി​ക്കു​ന്നു​പോ​ലു​മി​ല്ല​ത്രെ. 

Loading...
COMMENTS