ചൈന കരുതൽ ധന അനുപാതം കുറച്ചു
text_fieldsബെയ്ജിങ്: യു.എസുമായുള്ള വ്യാപാരയുദ്ധം പുതിയ ദിശയിേലക്ക് നീങ്ങിയ സാഹചര്യത്തിൽ ചൈനീസ് കേന്ദ്രബാങ്ക് കരുതൽ ധനമായി സൂക്ഷിക്കേണ്ട നിരക്ക് ഒരു ശതമാനമായി കുറച്ചു.മറ്റു ബാങ്കുകൾ നിർബന്ധമായും സൂക്ഷിക്കേണ്ട ധന അനുപാതമാണിത്. ഇൗമാസം 15 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
യു.എസിെൻറ തീരുവ വർധന സാമ്പത്തികരംഗത്തുണ്ടാക്കിയ മാന്ദ്യം മറികടക്കാൻ കോടിക്കണക്കിന് ഡോളറിെൻറ നിക്ഷേപങ്ങളും മറ്റ് അടിസ്ഥാന പദ്ധതികളും വർധിപ്പിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ചൈനീസ് ബാങ്കുകൾക്ക് 10920 കോടി ഡോളർ ചെലവഴിക്കാൻ കഴിയും. ഇതോടെ വിപണിയിലേക്ക് കൂടുതൽ പണം ഒഴുകുകയും നികുതി വർധന മൂലമുള്ള പ്രശ്നം മറികടക്കാൻ കഴിയുകയും ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
