ചൈനയിലെ പ്രഥമ ‘ഉഭയവിമാനത്തിെൻറ’ പരീക്ഷണ പറക്കൽ വിജയം
text_fieldsബെയ്ജിങ്: ചൈന പ്രഥമ ‘ഉഭയവിമാന’ത്തിെൻറ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുയരാനും സാധിക്കുന്ന തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനമാണിത്. ഷുഹായ് നഗരത്തിൽ ശനിയാഴ്ചയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ‘ഉഭയവിമാന’ത്തിെൻറ മറ്റ് പരീക്ഷണങ്ങളും പരിശോധനകളും നടന്നുവരുകയാണെന്ന് നിർമാതാക്കളായ ചൈന ഏവിയേഷൻ ഇൻഡസ്ട്രി ജനറൽ എയർക്രാഫ്റ്റ് കമ്പനി അറിയിച്ചു. എ.ജി 600 എന്നാണ് വിമാനത്തിന് പേരിട്ടത്.
37 മീറ്റർ നീളമുള്ള വിമാനത്തിെൻറ ചിറകറ്റങ്ങൾക്കിടയിലെ നീളം 38.8 മീറ്ററാണ്. 53.5 ടൺ ഭാരമാണ് എ.ജി 600ൽ കയറ്റാനാവുക. 20 സെക്കൻഡിനുള്ളിൽ 12 ടൺ വെള്ളം സംഭരിക്കാൻ സാധിക്കും. ഒറ്റ ഇന്ധന ടാങ്കിൽ 370 ടൺ വെള്ളം എത്തിക്കാനും കഴിയുമെന്ന് സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സമുദ്രത്തിലെ രക്ഷാപ്രവർത്തനം, കാട്ടു തീ നിയന്ത്രിക്കുക, സമുദ്ര നിരീക്ഷണം, സുരക്ഷ എന്നിവക്കാണ് മികച്ച സൈന്യ വൈദഗ്ധ്യവും താരതമ്യേന കൂടുതൽ തിരച്ചിൽശേഷിയുമുള്ള വിമാനം ഉപയോഗിക്കുക.
കരയിലൂടെയുള്ള ആദ്യ യാത്ര മേയിലും വെള്ളത്തിലൂടെയുള്ളത് ഇൗ വർഷം അവസാനവും നടത്തുമെന്ന് ചൈന ഏവിയേഷൻ ഇൻഡസ്ട്രി കോർപ് മാർച്ചിൽ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള 17 വിമാനങ്ങൾക്കുകൂടി വിമാന നിർമാതാക്കൾക്ക് കരാർ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
