Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹുബൈ പ്രവിശ്യയിലെ...

ഹുബൈ പ്രവിശ്യയിലെ യാത്രാവിലക്ക്​ പിൻവലിക്കാനൊരുങ്ങി ചൈന

text_fields
bookmark_border
ഹുബൈ പ്രവിശ്യയിലെ യാത്രാവിലക്ക്​ പിൻവലിക്കാനൊരുങ്ങി ചൈന
cancel

ബെയ്​ജിങ്​: ചൈനയിൽ കൊറോണ വൈറസ്​ വ്യാപകമായി പടർന്നുപിടിച്ചതിനെ തുടർന്ന്​ ഏർപ്പെടുത്തിയ യാത്രവിലക്കിൽ ഇളവ ു വരുത്തു​ന്നു. ഹുബൈ പ്രവിശ്യയിലെ യാത്രാനിയന്ത്രണങ്ങൾ​ മാർച്ച് 25ന് പിൻവലിക്കുമെന്ന്​ ആരോഗ്യ കമീഷൻ അറിയിച്ചു. രണ്ടു മാസത്തിന്​ ശേഷമാണ്​ ഹുബൈയിലെ യാത്രാവിലക്ക്​ പിൻവലിക്കുന്നത്​.
എന്നാൽ പ്രവിശ്യാ തലസ്ഥാനവും കൊറോണ വൈറസി​​​​െൻറ പ്രഭവകേന്ദ്രവുമായ വുഹാൻ നഗരത്തിലുള്ള യാത്രാനിയന്ത്രണം ഒഴിവാക്കില്ല.

വുഹാനിലെ യാത്രാ നിയന്ത്രണങ്ങൾ ഏപ്രിൽ എട്ടിന് നീക്കുമെന്ന് ആരോഗ്യ കമീഷൻ അറിയിച്ചിടുണ്ട്​.

പുതിയ ഹെൽത്ത്​ കോഡി​​​​െൻറ അടിസ്ഥാനത്തിൽ പ്രവിശ്യയിലെ ജനങ്ങൾക്ക്​ യാത്ര ചെയ്യാം. കൊറോണ വൈസ്​ ബാധയെ തുടർന്ന്​ ജനുവരി 23നാണ്​ ഹുബൈ പ്രവിശ്യയിലും വുഹാനിലും യാത്രാവിലക്ക്​ കൊണ്ടുവന്നത്​.

ചൈനയിൽ കോവിഡ്​ ബാധ സ്ഥിരീകരിക്കപ്പെട്ടവരിൽ 89 ശതമാനത്തോളം​ പേരും രോഗമുക്തി നേടി ആശുപത്രിവിട്ടതായി ആരോഗ്യ കമീഷൻ തിങ്കളാഴ്​ച അറിയിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ്​ പ്രവിശ്യകളിലെ യാത്രാ നിരോധനം പിൻവലിക്കുന്നത്​.

Show Full Article
TAGS:Covid19 china Hubei province travel bans world news 
News Summary - China's Hubei province to remove travel bans starting March 25 - World news
Next Story