പ്രഥമ യാത്രാവിമാനത്തിെൻറ ആദ്യയാത്ര വിജയം
text_fieldsബെയ്ജിങ്: ചൈന ആദ്യമായി തേദ്ദശീയമായി നിർമിച്ച വലിയ യാത്രാവിമാനം വെള്ളിയാഴ്ച ആദ്യയാത്ര പൂർത്തിയാക്കി. ഷാങ്ഹായിലെ പുദോങ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം 90 മിനിറ്റ് ആകാശത്ത് െചലവിട്ട ശേഷം സുരക്ഷിതമായി തിരിച്ചിറങ്ങി. ആദ്യ യാത്രയിൽ പൈലറ്റുമാരും എൻജിനീയർമാരുമായ അഞ്ച് ജീവനക്കാർ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.
3000 മീറ്റർ ഉയരത്തിൽ മാത്രമേ വിമാനം പറക്കൂവെന്ന് യാത്രക്കുമുമ്പ് സർക്കാർ ടി.വി ചാനൽ അറിയിച്ചിരുന്നു. സാധാരണ വിമാനം പറക്കുന്നതിനേക്കാൾ 7000 മീറ്റർ കുറവാണിത്. മണിക്കൂറിൽ 300 കി.മീറ്റർ വേഗത്തിലാവും സഞ്ചരിക്കുക എന്നും പറഞ്ഞിരുന്നു. സി919 എന്ന് പേരിട്ട ചൈനയുടെ പുതിയ വിമാനം ബോയിങ് 737, എയർബസ് എ320 എന്നീ വിമാനങ്ങൾക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സി919നു വേണ്ടിയുള്ള സർട്ടിഫിക്കേഷൻ നടപടികൾ യൂറോപ്പിെൻറ ഏവിയേഷൻ സേഫ്റ്റി റെഗുലേറ്റർ ആരംഭിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ പ്രവേശിക്കുന്നതിനുള്ള വിമാനത്തിെൻറ നിർണായക ചുവടാണിത്. ആഗോള വ്യോമയാന വിപണിയിൽ പ്രവേശിക്കാനുള്ള ചൈനയുടെ 1970 മുതലുള്ള ആഗ്രഹത്തിെൻറ അടയാളമാണ് പുതിയ വിമാനം. സർക്കാർ സ്ഥാപനമായ കൊമാക് ആണ് വിമാനം നിർമിച്ചത്. 2008 മുതൽ വിമാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ ഇതു വൈകുകയായിരുന്നു. വിമാനത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് പൈലറ്റ് കായ ജുൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
