തായ്വാൻ-ചൈന പുനരേകീകരണം ആർക്കും തടയാനാകില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി
text_fieldsബെയ്ജിങ്: തായ്വാെൻറ ചൈനയുമായുള്ള പുനരേകീകരണം ഒരു ശക്തിക്കും തടയാനാകില്ലെന്ന് ചൈനീസ് പ്രതിരോധ മന് ത്രി വെയ് ഫെങ്ഷെ പറഞ്ഞു. തലസ്ഥാനത്ത് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തായ്വാൻ പ്രശ്നപ രിഹാരം ചൈനയുടെ ഏറ്റവും വലിയ ദേശീയ താൽപര്യങ്ങളിൽ ഒന്നാണ്. അവിടത്തെ വിഘടന പ്രവർത്തനങ്ങൾ പരാജയപ്പെടുകതന്നെ ചെയ ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും ഏകീകരണം പൂർത്തിയാകാത്ത ലോകത്തെ വലിയ രാജ്യം ചൈന മാത്രമാണ്. ചൈനീസ് ജനത ഏകീകരണത്തിനായി ഏറെ നാളുകളായി കാത്തിരിക്കുകയാണ്. അത് കാലത്തിെൻറ ആവശ്യമാണ്. ദേശീയ താൽപര്യം മുൻനിർത്തിയുള്ള ശരിയായ നടപടിയുമാണത് -മന്ത്രി കൂട്ടിച്ചേർത്തു.
ചൈന, വിമത പ്രവിശ്യയായാണ് തായ്വാനെ കാണുന്നത്. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കണമെന്നാണ് അവർ കരുതുന്നത്. ഇക്കാര്യം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ഈ വർഷം ആദ്യം വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്ന രാജ്യമായാണ് തായ്വാൻ സ്വയം വിലയിരുത്തുന്നത്. അവർ ചൈനയുടെ ഏകാധിപത്യ നിലപാടിനെ ശക്തമായി എതിർത്തുവരുകയാണ്. ചൈനയുടെ നിലപാടുകൾ മേഖലയുടെ സമാധാനത്തിനു തന്നെ ഭീഷണിയാണെന്നാണ് തായ്വാൻ പറയുന്നത്. തായ്വാന് യു.എസ് പിന്തുണ ലഭിക്കുന്നതും ചൈനയെ ചൊടിപ്പിക്കുന്നുണ്ട്. തായ്വാനുമായി അമേരിക്കക്ക് ആയുധ ഇടപാട് ഉൾപ്പെടെ സജീവ ബന്ധമുണ്ട്. വാഷിങ്ടണിന് തായ്പെയുമായി ഔദ്യോഗിക ബന്ധമില്ലെങ്കിലും അവർക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്.
ജനുവരിയിൽ തായ്വാനിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ചൈന-തായ്വാൻ സംഘർഷം വീണ്ടും പുകഞ്ഞു തുടങ്ങിയിട്ടുണ്ട്. രണ്ടാം ലോക യുദ്ധം അവസാനിച്ച ശേഷം ചിയാങ് കെയ് ഷെകിെൻറ നേതൃത്വത്തിലുള്ള ചൈനീസ് ദേശീയ വാദികളും (കുമിൻറാങ്ങുകൾ) മാവോ സെതൂങ്ങിെൻറ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള ആഭ്യന്തര യുദ്ധം ശക്തമായി. ഇത് 1949ൽ ദേശീയ വാദികളെ തകർത്ത് ‘പീപ്ൾസ് റിപബ്ലിക് ഓഫ് ചൈന’ കമ്യൂണിസ്റ്റുകൾ സ്ഥാപിക്കുന്നതിൽ കലാശിച്ചു. നാലു തലസ്ഥാനങ്ങളും പിടിവിട്ടതോടെ ചിയാങ് ദേശീയ സർക്കാറിനെ തായ്വാനിലേക്ക് മാറ്റുകയും തായ്പെയ് താൽക്കാലിക തലസ്ഥാനമായി പ്രഖ്യാപിക്കുകയുമായിരുന്നു