ചൈ​നയിൽ പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം അ​രി​കെ; നേതൃത്വം ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ 

22:11 PM
12/02/2020
china-parliament.jpg

ബെയ്​ജിങ്​: കൊറോണ പടർന്ന സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരായി ചൈനയുടെ ഭരണകക്ഷിയായ കമ്യൂണിസ്​റ്റ്​ പാർട്ടി. ചൈനയുടെ ദേശീയ പാർലമ​െൻറായ ‘നാഷനൽ പീപ്​ൾസ്​ കോൺഗ്രസ്​’ മാർച്ച്​ അഞ്ചിന്​ തുടങ്ങാനിരിക്കുകയാണ്​. ഇതിലാണ്​ പാർട്ടിയുടെ സാമ്പത്തിക, ക്ഷേമ പദ്ധതികൾ അംഗീകരിക്കുക. ഈ വേളയിൽ പ്രധാനമന്ത്രിയും കാബിനറ്റ്​ മന്ത്രിമാരും വാർത്തസമ്മേളനം നടത്തും.

പ്രതിനിധികളാക​ട്ടെ ഗ്രൂപ്​​ യോഗങ്ങൾ ചേരുകയും വിവിധ കാര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്യും. ഇവർക്ക്​ വിദേശ മാധ്യമപ്രവർത്തകരുമായി സംസാരിക്കാനുള്ള അവസരം ലഭിക്കുന്നത്​ അപകടമാകുമോ എന്ന്​ ഭരണകൂടം ആശങ്കപ്പെടുന്നുണ്ട്​. അതിനാൽ, ഒന്നുകിൽ കൊറോണ നിയന്ത്രണത്തിലല്ലെന്ന്​ പ്രഖ്യാപിച്ച്​ കോൺഗ്രസ്​ മാറ്റിവെക്കുക അല്ലെങ്കിൽ പ്രതിഷേധസ്വരങ്ങൾക്ക്​ അവസരം നൽകുക എന്ന സ്​ഥിതിയാണുള്ളത്. സർക്കാർ രോഗബാധ കൈകാര്യംചെയ്​ത രീതിയിൽ ജനങ്ങൾക്ക്​ അതൃപ്​തിയു​ണ്ട്​. ഈ ഭാരവുമായായിരിക്കും ​3000ത്തോളം പ്രതിനിധികൾ ബെയ്​ജിങ്ങിലെത്തുക.

രോഗബാധ റിപ്പോർട്ടിങ്ങിനും മറ്റും കടുത്ത സെൻസർഷിപ് ​നിലവിലുണ്ട്. ഷി ജിൻപിങ്​ പ്രസിഡൻറ്​ എന്ന നിലയിൽ കൂടുതൽ നിയ​ന്ത്രണങ്ങൾ കൊണ്ടുവരുന്നതിലും ജനങ്ങൾ അസംതൃപ്​തരാണ്​. മാവോ സെ തുങ്ങിനുശേഷം ഒരു നേതാവും ഇത്രയും അധികാരം കൈയാളിയിട്ടില്ല.  2002-03 കാലത്ത്​ ചൈനയെ പിടിച്ചുകുലുക്കിയ ‘സാർസി’നുശേഷം ചൈനക്ക്​ ഏറ്റവും പ്രതിസന്ധി സൃഷ്​ടിച്ച രോഗമാണ്​ കൊറോണ ​ൈവറസ്​ ബാധ. 

Loading...
COMMENTS