ചൈന പാഴാക്കിയത് വിലപ്പെട്ട ആറുദിവസം
text_fieldsഡിസംബറിൽ വൂഹാനിൽ കോവിഡ്-19 ആദ്യമായി റിപ്പോർട്ട് ചെയ്തതുമുതൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകു ന്നതിൽ ചൈനീസ് ഭരണകൂടം പരാജയപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്. ജനുവരി 12നാണ് പ്രസിഡൻറ് ഷി ജിൻപിങ് കോവിഡിനെ കുറിച്ച് ചൈനീസ് ജനതക്ക് മുന്നറിയിപ്പു നൽകിയത്.
അപ്പോഴേക്കും 3000ത്തിലേറെ ആളുകളിൽ വൈറസ് എത്തിയിരുന്നു. ജനുവരി 14 മുതൽ 20 വരെയുള്ള വിലപ്പെട്ട ആറുദിവസം ഭരണകൂടം ഒന്നുംചെയ്യാതെ വെറുതെനിന്നു. അതിനു ലോകം വലിയ വിലയാണ് നൽകേണ്ടിവന്നത്.
ജനുവരി അഞ്ചുമുതൽ 17 വരെ വൂഹാനിൽ മാത്രമല്ല, ചൈനയിലുടനീളം രോഗബാധിതർ നിറഞ്ഞു. നിർഭാഗ്യവശാൽ അത് രഹസ്യമാക്കിവെക്കാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദേശം.
എന്നാൽ, വിവരം മറച്ചുപിടിച്ചെന്ന റിപ്പോർട്ടുകൾ ചൈനീസ് സർക്കാർ ആവർത്തിച്ച് നിഷേധിക്കുകയാണ്. വൈറസിനെ കണ്ടെത്തിയ ഉടൻ ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നുവെന്നാണ് അവരുടെ വാദം.