തർക്കദ്വീപും തായ്വാനും വിട്ടുകൊടുക്കില്ല –ചൈന
text_fieldsബെയ്ജിങ്: ദക്ഷിണ ചൈന കടലിലെ തർക്ക ദ്വീപും തായ്വാനും ആർക്കും വിട്ടുകൊടുക്കില്ലെന്ന് നയം വ്യക്തമാക്കി ചൈന. തങ്ങളുടെ പരിധിയിൽപെട്ട ഒരിഞ്ചു ഭൂമിപോലും മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തായ്വാനെ ചൈനയിൽനിന്ന് വേർതിരിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ സായുധ സേന മറുപടി നൽകുമെന്ന് പ്രതിരോധമന്ത്രി വെയ് ഫെൻഗെ മുന്നറിയിപ്പു നൽകി.
യു.എസുമായുള്ള ചൈനയുടെ സൈനിക സഖ്യം പ്രധാനപ്പെട്ടതാണ്. തായ്വാൻ ചൈനയുടെ സുപ്രധാന ഭാഗമാണ്. അതുപോലെ ദക്ഷിണ ചൈന കടലിൽ മറ്റ് രാജ്യങ്ങൾ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നതും തടയും. ദക്ഷിണ ചൈന കടലിലെ ദ്വീപ് വർഷങ്ങളായി ചൈനയുടെ ഉടമസ്ഥതയിലാണ്. അതിൽനിന്ന് ഒരിഞ്ചുപോലും നഷ്ടപ്പെടാൻ അനുവദിക്കുകയില്ല -വെയ് വ്യക്തമാക്കി.
