കൊറോണ: ചൈനയിൽ 91 മരണം കൂടി
text_fieldsബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഞായറാഴ്ച 813 ആയി. ദു രന്തത്തിൽ കഴിഞ്ഞദിവസം 91 പേരാണ് മരണത്തിന് കീഴടങ്ങിയത്. വിവിധ ദിവസങ്ങളിലായി റിപ്പോ ർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും കൂടിയ മരണനിരക്കാണിത്. ഇതിൽ 81 മരണവും ഹുബെ പ്രവിശ്യ യിലാണ്. 2656 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.
ചൈനയിലെ വിവിധ പ്രവിശ്യകളി ൽ 37,198 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഹുബെ പ്രവിശ്യയിലെ 324 പേരടക്കം 600 പേർ ശനിയാഴ്ച സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായി ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പുതുതായി രോഗബാധ ഏൽക്കുന്നവരുടെ എണ്ണത്തിൽ ശനിയാഴ്ച കുറവുണ്ടായി. കഴിഞ്ഞദിവസം ഓരോ യു.എസ്, ജപ്പാൻ പൗരന്മാർ ചൈനയിൽ മരിച്ചതിനെ പിന്നാലെ നാല് പാകിസ്താൻകാർക്കും രണ്ട് ആസ്ട്രേലിയക്കാർക്കും വൈറസ് ബാധയേറ്റതായി ആരോഗ്യ കമീഷൻ അറിയിച്ചു.
അതിനിടെ, ബെയ്ജിങ്ങിെൻറ പ്രതികരണം അറിഞ്ഞാൽ ഉടൻ ചൈനയിലേക്ക് ഐക്യരാഷ്ട്ര സഭ ആരോഗ്യ ഏജൻസി അന്താരാഷ്ട്ര ദൗത്യസംഘത്തെ അയക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം പറഞ്ഞു. ചൈനയിൽ സ്ഥിതി നിയന്ത്രണ വിധേയമായി വരുന്നുവെന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനക്ക് സഹായവാഗ്ദാനവുമായി മോദിയുടെ കത്ത്
ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ചെറുക്കാൻ ചൈനക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം വാഗ്ദാനം ചെയ്തു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന് അയച്ച കത്തിലാണ്, വൈറസ്ബാധ ചെറുക്കാനുള്ള ശ്രമങ്ങൾക്ക് മോദി ഐക്യദാർഢ്യം അറിയിച്ചത്. വെല്ലുവിളി നേരിടാൻ സഹായം നൽകാമെന്നും ഉറപ്പുനൽകി.
ഹുെബ പ്രവിശ്യയിൽനിന്ന് 650 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ നൽകിയ സഹായത്തിനും മോദി നന്ദി അറിയിച്ചു. ചൈനയിൽ ഇതുവരെ 811 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. 37,198 പേർക്ക് രോഗം ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
