അ​ഴി​മ​തി;​ പാ​കി​സ്​​താ​നു ന​ൽ​കു​ന്ന  സാ​മ്പ​ത്തി​കസ​ഹാ​യം ചൈ​ന നി​ർ​ത്തി 

10:07 AM
06/12/2017
ഇ​സ്​​ലാ​മാ​ബാ​ദ്​: ചൈ​ന -പാ​ക്​ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി​ക്കു ന​ൽ​കി​വ​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം ചൈ​ന നി​ർ​ത്തി​വെ​ച്ചു.പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ർ​ന്ന അ​ഴി​മ​തി റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ്​ ചൈ​ന​യു​ടെ തീ​രു​മാ​നം. 5000 കോടി ഡോ​ള​റാ​ണ്​ പ​ദ്ധ​തി​യു​ടെ ചെ​ല​വ്​ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. 

പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി ന​ട​ന്ന​താ​യി പാ​ക്​ പ​ത്ര​മാ​യ ഡോ​ൺ ആ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ചൈ​ന​യു​ടെ തീ​രു​മാ​നം ദേ​ര  ഇ​സ്​​മാ​ഇൗ​ൽ ഖാ​ൻ -സോ​ബ് (210  കി.​മീ), ബ​ലൂ​ചി​സ്​​താ​നി​ലെ ഖു​സ്​​താ​ൻ -ബ​സീ​മ(110 കി.​മീ), കാ​റ​ക്കോ​റം ഹൈ​വേ (136 കി.​മി) എ​ന്നീ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തെ ബാ​ധി​ക്കും. വ​ൺ ബെ​ൽ​റ്റ്​ വ​ൺ റോ​ഡ്​ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പാ​ക്​ അ​ധീ​ന ക​ശ്​​മീ​രി​ലൂ​ടെ​യാ​ണ്​ റോ​ഡു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.
COMMENTS