ഉയ്ഗൂർ വേട്ടയെ ന്യായീകരിച്ച് ചൈന: 10 ലക്ഷം പേർ അനധികൃത തടങ്കലിലെന്ന് യു.എൻ
text_fieldsബെയ്ജിങ്: ചൈനയിലെ സ്വയംഭരണ മേഖലയായ സിൻജിയാങ്ങിൽ ന്യൂനപക്ഷ ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ നടക്കുന്ന വേട്ടയെ ന്യായീകരിച്ച് ഭരണകൂടം. മേഖലയിൽ തുടരുന്ന കടുത്ത നടപടികൾ രാജ്യത്തെ മറ്റൊരു ലിബിയയും സിറിയയുമാക്കാതെ രക്ഷിെച്ചന്ന് കമ്യൂണിസ്റ്റ് പാർട്ടി ഒൗദ്യോഗിക പത്രമായ ‘േഗ്ലാബൽ ടൈംസ്’ എഡിറ്റോറിയൽ പറയുന്നു.
10 ലക്ഷം ഉയ്ഗൂർ, കസാഖ് മുസ്ലിംകളെ സിൻജിയാങ്ങിൽ പ്രത്യേക തടവറകളിൽ പാർപ്പിക്കുന്നതായി വംശീയ വിവേചനം ഇല്ലാതാക്കാനുള്ള യു.എൻ സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തീവ്രവാദ വിരുദ്ധ സെല്ലുകൾ എന്ന പേരിൽ സ്ഥാപിച്ച നിഗൂഢതകൾ നിറഞ്ഞ ഇത്തരം തടവറകളിൽ ഇവരെ ക്രൂരപീഡനത്തിരയാക്കുന്നുവെന്നാണ് പരാതി. ഇസ്ലാമിനെ തള്ളിപ്പറഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വിധേയത്വം പ്രഖ്യാപിക്കണമെന്നാണ് ഇവർക്കുള്ള നിർദേശം.
തടവറകളിലടച്ചവർക്കു പുറമെ 20 ലക്ഷത്തോളം പേരെ സിൻജിയാങ്ങിൽ സ്ഥാപിച്ച പുനർ വിദ്യാഭ്യാസ കേന്ദ്രങ്ങളിലയച്ച് കമ്യൂണിസം പഠിക്കാൻ നിർബന്ധിക്കുന്നതായും യു.എൻ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ‘രാജ്യത്ത് സമാധാനവും സമൃദ്ധിയും പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികളാണ് മേഖലയിൽ സ്വീകരിച്ചുവരുന്നതെന്ന് േഗ്ലാബൽ ടൈംസ് പറയുന്നു.
അടുത്തിടെ, വടക്കൻ പ്രവിശ്യയായ നിങ്ഷിയയിലെ പ്രശസ്തമായ വീഷു ഗ്രാൻറ് മസ്ജിദ് പൊളിക്കാനുള്ള ചൈനീസ് സർക്കാർ നീക്കവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
30,000 ഒാളം പേർ മസ്ജിദിലെത്തി പ്രതിഷേധമൊരുക്കിയതിനു പിന്നാലെ തൽക്കാലം പൊളിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായാണ് സൂചന. വിദൂര ദേശങ്ങളിൽനിന്നുപോലും ആയിരങ്ങളാണ് മസ്ജിദ് സംരക്ഷണത്തിനായി പ്രദേശത്തെത്തിയത്. കഴിഞ്ഞ വർഷം പൂർത്തിയാക്കിയ മസ്ജിദിൽ ചില ഭാഗങ്ങൾ അനുമതിയില്ലാതെ കൂട്ടിച്ചേർത്തെന്ന് ആരോപിച്ചാണ് പൊളിക്കാൻ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
