ചൈനയിൽ കോവിഡ്​ ഭീതിയൊഴിയുന്നു; ഹു​ബെ​യി​ൽ​നി​ന്ന് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വിസ് ആ​രം​ഭി​ച്ചു

01:08 AM
30/03/2020
china-flight.jpg

ബെ​യ്ജിങ്: ചൈ​ന​യി​ൽ കോ​വി​ഡ്-19 ഭീതിയൊഴിയുന്നതായി സൂചന. കൊ​റോ​ണ​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ഹു​ബെ​യി​ൽ​നി​ന്നും ചൈ​ന ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വിസു​ക​ൾ ആ​രം​ഭി​ച്ചതായി ചൈനീസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. എന്നാൽ വു​ഹാ​നി​ൽ​നി​ന്നുള്ള വി​മാ​ന​ സ​ർ​വി​സു​ക​ൾ പുഃനരാ​രം​ഭി​ച്ചി​ട്ടി​ല്ല.

പു​തി​യ കോവിഡ്​ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തുകയും മരണ നിരക്ക്​ ഗണ്യമായി കുറയുകയും ചെയ്​ത സാഹചര്യത്തിലാണ്​ ചൈ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്താൻ തുടങ്ങിയത്​. ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ വു​ഹാ​നി​ൽ​നി​ന്നും വി​മാ​ന​സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്​. രാജ്യത്തെ പല മേഖലയിലെയും ലോക്​ഡൗണിലും ഇളവ്​ വരുത്തിയിട്ടുണ്ട്​.

 

ചൈ​ന​യി​ൽ 3,300 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് മ​രിച്ചത്. ഇ​ന്ന് 45 പു​തി​യ കേ​സു​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അതേസമയം സ്​പെയിനിലും അമേരിക്കയിലും ഇറ്റലിയിലും കോവിഡ്​ ബാധ നിയന്ത്രണാതീതമായി തുടരുകയാണ്.

Loading...
COMMENTS