Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനീസ്​ സൈന്യം...

ചൈനീസ്​ സൈന്യം ജി​ബൂ​തി​യി​ലേ​ക്ക്  

text_fields
bookmark_border
ചൈനീസ്​ സൈന്യം ജി​ബൂ​തി​യി​ലേ​ക്ക്  
cancel

ബെയ്​ജിങ്​: ഇന്ത്യയെ ആശങ്കയിലാഴ്​ത്തി ചൈന തങ്ങളുടെ  ആദ്യ വിദേശ നാവികത്താവളമായ ജിബൂതിയിലേക്ക്​ സൈന്യത്തെ അയച്ചു. ജിബൂതിയിലെ നാവികതാവളത്തി​​​െൻറ നിർമാണം കഴിഞ്ഞവർഷമാണ്​ ചൈന തുടങ്ങിയത്​. ഇതോടെ ഇന്ത്യൻ സമുദ്രത്തിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാൻ ചൈനക്ക്​ സാധിക്കും. 

ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ്​ രാഷ്​ട്രങ്ങളെയും അതിനോട്​ ചേർന്നുകിടക്കുന്ന രാജ്യങ്ങളെയും കൂട്ടിയിണക്കി ഇന്ത്യയെ വളയാനുള്ള ചൈനയുടെ സ്​ട്രിങ്​ ഒാഫ്​ പേൾസ്​ പദ്ധതിയുടെ ഭാഗമാണ്​ ജിബൂതിയിലെ നാവികതാവളമെന്നാണ്​ കരുതുന്നത്​. ശ്രീലങ്ക, ബംഗ്ലാദേശ്​, മ്യാന്മർ, പാകിസ്​താൻ എന്നീ രാജ്യങ്ങളിൽ തുറമുഖങ്ങൾ സ്​ഥാപിക്കുന്നതും ഇതി​​​െൻറ ഭാഗമാണ്​. സൂയസ്​ കനാലിനോട്​ ചേർന്നാണ്​ ജിബൂതി സ്​ഥിതി ചെയ്യുന്നത്​. സൈനിക സഹകരണത്തിനും നാവികാഭ്യാസത്തിനും സുരക്ഷ ദൗത്യങ്ങൾക്കും  ആഫ്രിക്ക, പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള സമാധാന^മാനുഷിക ദൗത്യങ്ങൾക്കും നാവികത്താവളം ഉപയോഗിക്കും.  

ദക്ഷിണ ചൈനയിലെ സിൻജ്യങ്ങിൽനിന്ന്​ ഒരുസംഘം സൈനികരടങ്ങുന്ന കപ്പലുകൾ ജിബൂതിയിലേക്ക്​ പുറപ്പെട്ടതായി ചൈനീസ്​ മാധ്യമമായ സിൻഹുവ വാർത്ത ഏജൻസി സ്​ഥിരീകരിച്ചിരുന്നു. അതേസമയം, സൈനികരുടെയും കപ്പലുക​ളുടെയും എണ്ണം സംബന്ധിച്ച വിവരം ലഭ്യമല്ല. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന സൗഹാർദ ചർച്ചകളുടെയും ഇരുരാജ്യങ്ങളിലെ ജനങ്ങളുടെയും പൊതുതാൽപര്യത്തി​​​െൻറയും അടിസ്​ഥാനത്തിലാണ്​ ഇത്തരമൊരു തീരുമാനമെന്നും സിൻഹുവ റിപ്പോർട്ട്​ ചെയ്​തു. എന്നാൽ, ആയുധകിടമത്സരം ലക്ഷ്യംവെ​േച്ചാ സൈനികശക്​തി വ്യാപിപ്പിക്കുന്നതി​​​െൻറയോ ഭാഗമായല്ല ഇപ്പോഴത്തെ നീക്കമെന്ന്​ പീപ്പിൾസ്​ ലിബറേഷൻ ആർമി ഡെയ്​ലി റിപ്പോർട്ട്​ ചെയ്​തു. 

ജിബൂതിയിൽ യു.എസ്​, ജപ്പാൻ, ഫ്രാൻസ്​ എന്നീ രാജ്യങ്ങൾക്ക്​ നാവികതാവളമുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടി. ആഫ്രിക്കയുടെ അറ്റത്തുള്ള ചെറിയ രാജ്യമാണ്​ ജിബൂതി. 2015ൽ നടന്ന  ഉച്ചകോടിക്കിടെ ആഫ്രിക്കയുടെ വികസനത്തിന്​ 6000 കോടി ഡോളർ നിക്ഷേപിക്കുമെന്ന്​ ചൈന പ്രഖ്യാപിച്ചിരുന്നു. പകരമായി പ്രകൃതി^ഉൗർജ വിഭവങ്ങളും ധാതുപദാർഥങ്ങളും ആഫ്രിക്കയിൽനിന്ന്​ ഇറക്കുമതി ചെയ്യും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaasiaworldDjiboutimalayalam newsarmy base
News Summary - China sends troops to Djibouti
Next Story