കോവിഡ് 19: അപകടഘട്ടം പിന്നിട്ടുവെന്ന് ചൈന
text_fieldsബെയ്ജിങ്: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയുടെ (കോവിഡ്-19) അപകടഘട്ടം പിന്നിട്ടതായി ചൈനീസ് ആരോഗ്യ മന്ത ്രാലയം. ചൈനയിൽ വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനമെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ത ു. ചൈനയിൽ ആകെ 80,796 പേർക്കാണ് രോഗം ബാധിച്ചത്. 3169 പേർ മരിക്കുകയും ചെയ്തു. എന്നാൽ, സമീപദിവസങ്ങളായി രോഗബാധിതരുടെ എണ്ണത്തിൽ വൻ കുറവുണ്ടായി.
കോവിഡ്-19 വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിൽ തന്നെയാണ് ഏറ്റവും അധികം നാശം നേരിട്ടത്. ചൈനയുടെ സാമ്പത്തിക വ്യവസ്ഥ യെ തന്നെ ഉലയ്ക്കുന്ന തരത്തിലാണ് വൈറസ് വ്യാപിച്ചത്.
കോവിഡ് ബാധിതരെ ചികിത്സിക്കാനായി നിർമിച്ച 16 താൽക്കാലിക ആശുപത്രികളുടെ പ്രവർത്തനം കഴിഞ്ഞ ദിവസങ്ങളിൽ ചൈന അവസാനിപ്പിച്ചിരുന്നു. രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വലിയ കുറവ് പരിഗണിച്ചാണ് ആശുപത്രികൾ അടച്ചത്.
ഫെബ്രുവരി ഒമ്പതിന് ഒറ്റ ദിവസംകൊണ്ട് ചൈനയിൽ 1921 പുതിയ കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച വെറും 17 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
അതേസമയം, കൂടുതൽ ലോകരാജ്യങ്ങളിലേക്ക് കോവിഡ് പകരുന്ന സാഹചര്യത്തിൽ വൈറസ് ബാധയെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്.