ഇന്ത്യൻ ഡ്രോൺ അതിർത്തി ലംഘിച്ചെന്ന് ചൈന

10:05 AM
07/12/2017
China-India

ബീജിങ്: ഇന്ത്യൻ ഡ്രോൺ അതിർത്തി ലംഘിച്ച് ചൈനയിലൂടെ പറന്ന് തകർന്ന് വീണെന്ന് ചൈനീസ് മാധ്യമങ്ങൾ. അതിർത്തി സംബന്ധിച്ച് ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ഇന്ത്യയുടെ പ്രവൃത്തിയെന്നും ഇതിൽ തങ്ങൾ ശക്തമായ അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തുന്നുവെന്നും ആർമി വക്താവായ ഷാങ് ഷുയ്ലിയെ ഉദ്ധരിച്ചുകൊണ്ട് ചൈനീസ് ന്യൂസ് ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. 

ചെനീസ് അതിർത്തി സുരക്ഷ സേന വളരെ ഉത്തരവാദിത്തത്തോടുകൂടിയാണ് പ്രശ്നം കൈകാര്യം ചെയ്തതെന്നും ഡ്രോൺ പരിശോധനകൾക്ക് വിധേയമാക്കിയെന്നും ഷാങ് അറിയിച്ചു. എന്നാൽ സംഭവം നടന്നത് എന്നാണെന്നോ എവിടെ വെച്ചാണെന്നോ എന്നതിനെക്കുറിച്ച് ന്യൂസ് ഏജൻസി സൂചനകളൊന്നും നൽകുന്നില്ല.

ജൂൺ മധ്യത്തിൽ ഡോക് ലാമിലെ അന്തർദേശീയ അതിർത്തിയിൽ  ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി റോഡ് നിർമാണം ആരംഭിച്ചതിനെ തുടർന്ന് ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ നേർക്കുനേർ നിലയുറപ്പിച്ചിരുന്നു.  ഭൂട്ടാന്‍റെയും ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിയായ പ്രദേശം തങ്ങളുടേതാണെന്നായിരുന്നു  ചൈനയുടെ അവകാശവാദം. 
 

COMMENTS