Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകണ്ടെത്തിയത്​ പുതിയ...

കണ്ടെത്തിയത്​ പുതിയ വൈറസല്ല; മനുഷ്യരിലേക്ക്​ പടരില്ലെന്നും ചൈന

text_fields
bookmark_border
Pigs
cancel

ബീജിങ്​: കൊറോണ വൈറസിനോട് പൊരുതുന്നതിനിടെ ചൈനയിൽ നിന്ന് മറ്റൊരു വൈറസ് കണ്ടെത്തിയ വാർത്ത ഭീതിയോടെയാണ്​ ലോകം കേട്ടത്​. പന്നികളില്‍ കണ്ടുവരികയും വ്യാപിക്കുകയും ചെയ്യുന്ന എച്ച് വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ട ജി 4 വൈറസ് ആയിരുന്നു അത്​. മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് കണ്ടെത്തിയതെന്നും ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വൈറസ് ലോകം മുഴുവന്‍ അതിവേഗം വ്യാപിച്ച്​ മറ്റൊരു മഹാമാരിയാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, അതെല്ലാം നിഷേധിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ ചൈന.

ജി 4 വൈറസ് പുതിയ തരം വൈറസല്ലെന്നും മനുഷ്യരെയോ മൃഗങ്ങളെയോ വേഗത്തിൽ പിടികൂടുന്നതല്ലെന്നുമാണ്​ ചൈനീസ് കാർഷിക മന്ത്രാലയം​ ഇതുമായി ബന്ധപ്പെട്ട്​ പ്രതികരിച്ചത്​. രാജ്യത്തെ പ്രമുഖ പകർച്ചവ്യാധി വിദഗ്​ധരടകമ്മുള്ളവരുമായി നടത്തിയ ചർച്ചകൾക്ക്​ ശേഷമാണ്​ കൃഷിമന്ത്രാലയം വിശദീകരണവുമായി എത്തിയത്​. വൈറസ് മനുഷ്യ ശരീരത്തിന് ഭീഷണിയാകുന്ന തരത്തിൽ വ്യാപിക്കില്ലെന്ന് നേരത്തെ പഠന റിപ്പോർട്ട് പുറത്തുവിട്ട ചൈനീസ് ഗവേഷകർ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അവർ വ്യക്​തമാക്കി.

ഗവേഷകരുടെ പഠനത്തെ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ചൈനീസ് കൃഷിമന്ത്രാലയം അഭിപ്രായപ്പെട്ടത്​. പഠന റിപ്പോർട്ട് അപര്യാപ്തമാണെന്നും ഇത്തരം വൈറസുകളുടെ സാന്നിദ്ധ്യം നിലവിൽ ആശങ്കാജനകമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsswine flucorona virus
News Summary - China says G4 swine flu virus not new; does not infect human
Next Story