മസ്ഊദിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തൽ: പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ചൈന
text_fieldsബെയ്ജിങ്: പാക് ഭീകരസംഘടന ജയ്ശെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിനെ ഭീകരപ്പ ട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും വലിയ പു രോഗതിയുണ്ടായിട്ടുണ്ടെന്നും ചൈന. ഇക്കാര്യത്തിൽ ഉടൻതന്നെ അന്തിമ തീരുമാനമുണ്ടാക ുമെന്നു ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് അറിയിച്ചു.
ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും പാക് പ്രധാനമന്ത്രി ഇംറാൻഖാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ചൈനയുടെ നിലപാടു മാറ്റം. മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് െഎക്യരാഷ്്ട്രസഭയിൽ തടസ്സം നിൽക്കുന്നത് ചൈനയാണ്. ബ്രിട്ടെൻറയും യു.എസിെൻറയും പിന്തുണയോടെ ഫ്രാൻസ് ആണ് ഏറ്റവും ഒടുവിൽ മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താൻ യു.എന്നിൽ പ്രമേയം അവതരിപ്പിച്ചത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അതും ചൈന പ്രമേയം അംഗീകരിക്കുന്നത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
ബുധനാഴ്ചയാണ് ഇക്കാര്യത്തില്‍ യു.എന്‍ തീരുമാനമെടുക്കുക. മുമ്പ് നാലു തവണ മസ്ഉൗദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു.