Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസംഘർഷം മുറുകുന്നു;...

സംഘർഷം മുറുകുന്നു; ചൈനയിലെ യു.എസ്​ കോൺസുലേറ്റ്​ അടക്കാൻ ഉത്തരവ്​

text_fields
bookmark_border
china-us
cancel

ബെയ്​ജിങ്​: യു.എസ്​-ചൈന സംഘർഷം പുതിയ തലങ്ങളിലേക്ക്​ ഉയരുന്നു. ഹൂസ്​റ്റണിലെ  അമേരിക്കൻ നടപടിക്ക്​​ പ്രതി​കാരമായി ഷെൻഡുവിലെ യു.എസ്​ കോൺസുലേറ്റ്​ അടക്കാൻ ചൈന ഉത്തരവിട്ടു. അമേരിക്കയുടെ ന്യായീകരിക്കാനാവത്ത നടപടിക്കുള്ള മറുപടിയാണിതെന്ന്​ ചൈനീസ്​ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ചൈന ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, മറുപടി നൽകാൻ ചൈനയെ നിർബന്ധിതമാക്കിയത്​ യു.എസാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു. വിവിധ തലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെങ്കിലും കോൺസുലേറ്റുകൾ അടക്കാൻ ആവശ്യപ്പെടുന്നത്​ ഇതാദ്യമായാണ്​.

ഹൂസ്​റ്റണിലെ ചൈനീസ്​ കോൺസുലേറ്റ്​ 72 മണിക്കൂറിനകം അടക്കാനായിരുന്നു യു.എസിൻെറ ഉത്തരവ്​. ചൈന കോറോണ വൈറസ്​ ഗവേഷണ രഹസ്യങ്ങളുൾപ്പടെ മോഷ്​ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു നടപടി. ഇതിന്​ പിന്നാലെ യു.എസിന്​ തക്കതായ മറുപടി നൽകുമെന്ന്​ ചൈന വ്യക്​തമാക്കിയിരുന്നു. ബെയ്​ജിങ്ങിലെ എംബസിക്ക്​ പുറമേ ചൈനയിലും ഹോ​ങ്കോങ്ങിലുമായി അഞ്ച്​ കോൺസുലേറ്റുകളാണ്​​ യു.എസിനുള്ളത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinausworld newsus-chinamalayalam newsasia-Pacific
News Summary - China Retaliates Over Houston, Orders Closure Of US Consulate -World news
Next Story