പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തില്ല; ചൈനയിൽ കോവിഡ് ഭീതിയൊഴിയുന്നു
text_fieldsബെയ്ജിങ്: കോവിഡ് 19 വൈറസ് ബാധ പടർന്ന് പിടിച്ചതിന് ശേഷം ഇതാദ്യമായി ചൈനയിൽ ആഭ്യന്തര തലത്തിൽ പുതിയ കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തില്ല. കഴിഞ്ഞ ദിവസം ആരും രോഗബാധയുമായി ചൈനയിലെ ആശുപത്രികളിൽ ചികിൽസ തേടിയെത്തിയില്ല. അതേ സമയം, മറ്റ് രാജ്യങ്ങളിൽ നിന്ന് ചൈനയിലെത്തിയ വിദേശികൾക്ക് രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയുയർത്തുന്നുണ്ട്.
വൈറസ് ബാധ ഡിസംബറിൽ ആദ്യം റിപ്പോർട്ട് ചെയ്ത വുഹാനിലും സ്ഥിതി ശാന്തമാണ്. വുഹാൻ പ്രവിശ്യയിൽ ആർക്കും പുതുതായി കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ദേശീയ ഹെൽത്ത് കമ്മീഷൻ വ്യക്തമാക്കി.
നിലവിൽ 7,263 പേർ മാത്രമാണ് ചൈനയിൽ വൈറസ് ബാധയെ തുടർന്ന് ചികിൽസയിലുള്ളത്. അതേസമയം കോവിഡ് 19 വൈറസ് ബാധിതരുടെ രണ്ട് ലക്ഷം കടന്നു. 8000 പേർ വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.