Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2020 5:00 AM GMT Updated On
date_range 22 March 2020 5:01 AM GMTപ്രാദേശികമായി വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തു; ആശങ്കയിൽ ചൈന
text_fieldsബെയ്ജിങ്: മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം ചൈനയിൽ പ്രാദേശിക തലത്തിൽ കോവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 45 പേർക്കാണ് ചൈനയിൽ കോവിഡ് ബാധിച്ചതെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. ഇതിൽ ഗ്വാൻഷുവിൽ പ്രാദേശിക വ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ആറ് പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇതിൽ അഞ്ച് പേർ ഹൂബെ പ്രവിശ്യയിലാണ് മരിച്ചത്. അതേസമയം, കോവിഡ് പടർന്നു പിടിച്ച വുഹാനിൽ നാലാമത്തെ ദിവസവും പുതിയ കോവിഡ് 19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ചൈനയിൽ ആകെ 81,054 പേർക്കാണ് കോവിഡ് 19 വൈറസ് ബാധയേറ്റത്. ഇതിൽ 3,261 പേർ വൈറസ് ബാധ മൂലം മരിച്ചു. 5,549 പേരാണ് ചികിൽസയിലുള്ളത്. 72,244 പേർ രോഗത്തിൽ നിന്ന് മോചിതരായി ആശുപത്രി വിട്ടു.
Next Story