കൊറോണ: ചൈനയിൽ 573, ദക്ഷിണ കൊറിയയിൽ 376 പുതിയ രോഗികൾ
text_fieldsകൊറോണ വൈറസ് ബാധ തുടങ്ങിയ ചൈനയിൽ കഴിഞ്ഞ ദിവസം 573 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 2870 ആയെന്നും ചൈനയിലെ ആരോഗ്യ വിഭാഗം അറിയിച്ചു. ഹുബെ പ്രവിശ്യയിലാണ് രോഗബാധ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയയിൽ 376 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ചൈനയിൽ നിന്നും ലോകത്തിെൻറ മറ്റു ഭാഗങ്ങളിലേക്കും പടർന്ന കോവിഡ്-19 വൈറസ് കാരണം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 85000 കടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ഏറെ രോഗ ബാധ റിപ്പോർട്ട് ചെയ്ത ദക്ഷിണ കൊറിയയിൽ വലിയ മുൻ കരുതലാണ് ആരോഗ്യ വിഭാഗം നടപ്പാക്കുന്നത്. ഞായറാഴ്ച ക്രിസ്ത്യൻ പള്ളികളിലെ ചടങ്ങുകൾ പേരിന് മാത്രമാണ് നടത്തിയത്. നാമമാത്രമായ ആളുകളെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ ചടങ്ങുകൾ ഒാൺലൈനായി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. ഏറെ വിശ്വാസികളും ഒാൺലൈനായാണ് ചടങ്ങുകളിൽ പങ്കെടുത്തത്. പല പള്ളികളും ചടങ്ങുകൾ റദ്ദാക്കി അടച്ചിട്ടു. ജനങ്ങളോട് പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടുകളിൽ കഴിയാൻ സർക്കാർ അറിയിപ്പുള്ള സാഹചര്യത്തിലാണ് മത ചടങ്ങുകൾക്ക് നിയന്ത്രണം വരുത്തിയത്. 236 വർഷത്തെ ചരിത്രത്തിനിടക്ക് ആദ്യമായി 1700 ഒാളം പള്ളികളിലെ കുർബാന റദ്ദാക്കാൻ ദക്ഷിണ കൊറിയൻ കാത്തലിക് ചർച്ച തീരുമാനിക്കുകയായിരുന്നു.
തായ്ലൻിറൽ കൊറോണ ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. 35 വയസുകാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് െഡങ്കിയും ബാധിച്ചിരുന്നു. ഇറാനിൽ നിന്ന് അർമീനിയയിൽ തിരിച്ചെത്തിയ ഒരു സ്വദേശിക്ക് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇറാനിൽ വൈറസ് പടരുന്ന സാഹചര്യത്തിൽ അർമീനിയ ഇറാനുമായുള്ള അതിർത്തികൾ ഒരാഴ്ച മുമ്പ് അടച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
