ബാനറുകൾ കരിച്ചുകളയുന്ന ലേസർ തോക്ക്; സമരക്കാരെ തുരത്താൻ പുതിയ വിദ്യയുമായി ചൈന
text_fieldsബെയ്ജിങ്: സമരക്കാരെ നേരിടാൻ പൊലീസിനെ സഹായിക്കുന്ന ലേസർ ഗൺ വികസിപ്പിച്ച് ചൈന. ഒരു കി.മീ അകലെനിന്ന് സമരക്കാരുടെ കൈവശമുള്ള ബാനറുകളും കൊടികളും കരിച്ചുകളയാൻ ശേഷിയുള്ള ലേസർഗണ്ണാണ് വികസിപ്പിച്ചെടുത്തത്. ഷാൻസിയിലെ സയൻസ് അക്കാദമിയിൽ പ്രവർത്തിക്കുന്ന ഷിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപ്റ്റിക്സ് ആൻഡ് പെർസിഷൻ മെക്കാനിക്സ് ആണ് നിർമാണത്തിനു പിന്നിൽ.
ഇസഡ്.കെ.ഇസെഡ്.എം-500 എന്നാണ് തോക്കിനു പേരിട്ടത്. തോക്കിൽനിന്നുള്ള ലേസർപ്രവാഹം നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ പറ്റില്ല. ശബ്ദമുണ്ടാക്കാതെയാണ് പ്രവർത്തനം. തോക്ക് ചാർജ് ചെയ്യുകയും ചെയ്യാം. ഒറ്റത്തവണ ചാർജ് ചെയ്താൽ 1000 തവണ ഉപയോഗിക്കാനുള്ള ഉൗർജം ലഭിക്കുമത്രെ. മൂന്നു കി.ഗ്രാം ആണ് തോക്കിെൻറ ഭാരം. മനുഷ്യശരീരത്തിൽ തോക്ക് പ്രശ്നമൊന്നുമുണ്ടാക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
