Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightചൈനയിൽ കോവിഡ്​...

ചൈനയിൽ കോവിഡ്​ തിരിച്ചുവരുന്നു; പുതുതായി 61 ​േപർക്ക്​ രോഗം

text_fields
bookmark_border
ചൈനയിൽ കോവിഡ്​ തിരിച്ചുവരുന്നു; പുതുതായി 61 ​േപർക്ക്​ രോഗം
cancel

ബെയ്​ജിങ്: കോവിഡ്​ 19നെ പിടിച്ചുകെട്ടിയിരുന്ന ചൈനയിൽ വീണ്ടും രോഗം തിരിച്ചുവരുന്നു. പുതുതായി 61പേർക്ക്​ കൂടി രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ചു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷിൻജിയാങ്ങിൽ​ 57 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. ജൂലൈ പകുതിയോടെ ഇവിടത്തെ പ്രധാന നഗരമായ ഉംറുഖിയിൽ വീണ്ടും രോഗം പൊട്ടിപുറപ്പെടുകയായിരുന്നു. 

14 കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​ വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിങ്ങിലാണ്​. കഴിഞ്ഞ ആഴ്​ച ഇവിടത്തെ പ്രധാന നഗരമായ ദാലിയനിൽ പുതുതായി ഒരു കോവിഡ്​ ക്ലസ്​റ്റർ രൂപപ്പെട്ടിരുന്നു. രണ്ടു കോവിഡ്​ കേസുകൾ ഉത്തരകൊറിയൻ അതിർത്തി പ്രദേശമായ ജിലിനിൽ ആണ്​. കൂടാതെ വിദേശത്തുനിന്നെത്തിയ നാലുപേർക്കും രോഗം സ്​ഥിരീകരിച്ചു. കഴിഞ്ഞ ഏപ്രിലിന്​ ശേഷം ആദ്യമായാണ്​ ഇത്രയധികം കോവിഡ്​ കേസുകൾ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്നത്​. ഏപ്രിൽ 14ന്​ 89 കേസുകളാണ്​ ചൈനയിൽ റിപ്പോർട്ട്​ ചെയ്​തത്​. 

ചൈനയിലെ വുഹാനിൽ നിന്ന്​ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ്​ ബാധ ലോകം മുഴുവൻ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്​. 1.6 കോടിയിലധികം ജനങ്ങൾക്കാണ് ലോകത്ത്​​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. ആറരലക്ഷം പേർ മരിക്കുകയും ചെയ്​തു. 

പുതുതായി രോഗം സ്​ഥിരീകരിക്കുന്ന സാഹചര്യത്തിൽ തുറമുഖ നഗരമായ ഡാലിയാനിൽ കോവിഡ്​ പരിശോധന വ്യാപിപ്പിച്ചു. ഡാലിയാനിലും ഉറുംഖിയിലും പ്ര​ാദേശിക തലത്തിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചു. യുദ്ധകാല അടിസ്​ഥാനത്തിൽ ഇവിടെ നടപടികൾ സ്വീകരിക്കാനാണ്​ ഭരണകൂടത്തി​​െൻറ തീരുമാനം. 

അതേസമയം ഷിൻജിയാങ്​ പ്രവിശ്യയിലെ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുവരെ 178 പേർക്കാണ്​ ഷിൻജിയാങ്ങിൽ രോഗം സ്​ഥിരീകരിച്ചത്​. നിലവിൽ കോവിഡ്​ ബാധിച്ച്​ 331 പേരാണ്​ ചൈനയിൽ ചികിത്സയിലുള്ളത്​. ഇതിൽ 21 പേർ അത്യാസന്ന നിലയിലാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinacorona viruscovid china
News Summary - China Records Highest Surge In Covid Cases Since April -World news
Next Story