Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബഹിരാകാശത്ത്​ സമാധാനം...

ബഹിരാകാശത്ത്​ സമാധാനം പാലിക്കുമെന്നാണ്​ പ്രതീക്ഷ-​ ചൈന

text_fields
bookmark_border
ബഹിരാകാശത്ത്​ സമാധാനം പാലിക്കുമെന്നാണ്​ പ്രതീക്ഷ-​ ചൈന
cancel

ബീജിങ്​: ബഹിരാകാശത്ത്​ ലോക രാജ്യങ്ങൾ സമാധാനം പാലിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ ചൈന. ഇന്ത്യ ഉപ​ഗ്രഹവേധ മിസൈ ൽ വിജയകരമായി പരീക്ഷിച്ചതിൻെറ പശ്​ചാത്തലത്തിലാണ്​ ചൈനയുടെ പ്രതികരണം. ​ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തെ കുറിച്ച ച ോദ്യത്തിന്​ പ്രസ്​താവനയിലൂടെയാണ്​ ചൈനീസ്​ വിദേശകാര്യമന്ത്രാലയം മറുപടി നൽകിയത്​.

2007ലാണ്​ ചൈന ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചത്​. കാലാവസ്ഥ ഉപഗ്രഹത്തെ തകർത്തായിരുന്നു അന്ന്​ ചൈനയുടെ പരീക്ഷണം. അതേ സമയം, ഇന്ത്യയുടെ പരീക്ഷണവുമായി ബന്ധപ്പെട്ട്​ മറ്റ്​ ലോക രാജ്യങ്ങളൊന്നും പ്രതികരിച്ചിട്ടില്ല.

ചാ​ര ഉപഗ്രഹങ്ങളെ ആക്രമിച്ച്​ വീഴ്​ത്തുന്നതിനുള്ള ശേഷി ഇന്ത്യ കൈവരിച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ഇന്ത്യ ബഹിരാകാശത്ത്​ വൻ നേട്ടം കൈവരിച്ചിരിക്കുന്നു. ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്​ത്താൻ കഴിവുള്ള ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായും മോദി രാജ്യത്തെ അഭിസംബോധന ചെയ്​തുകൊണ്ട്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamalayalam newssatellite Missile Capability
News Summary - China Reacts Guardedly to India's ASAT Missile Test-India news
Next Story