ഇൻറർപോൾ മുൻ മേധാവിക്കെതിരെ ചൈന കുറ്റം ചുമത്തും
text_fieldsബെയ്ജിങ്: നിയമവിരുദ്ധമായി കൈക്കൂലി വാങ്ങിയ കേസുമായി ബന്ധപ്പെട്ട് ഇൻറർപോൾ മു ൻ മേധാവി മെങ് ഹോങ്വെക്കെതിരെ കുറ്റംചുമത്തുമെന്ന് ചൈന. മെങ്ങിനെ കമ്യൂണിസ്റ്റ് പ ാർട്ടിയിൽനിന്ന് പുറത്താക്കിയതായും അഴിമതി വിരുദ്ധ സമിതി വ്യക്തമാക്കി.
അഴിമത ി, ഗുരുതരമായ അച്ചടക്കലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി മെങ്ങിനെ എല്ലാ ഒൗദ്യോഗിക പദവി കളിൽനിന്നും പുറത്താക്കിയതായും പാർട്ടിവൃത്തങ്ങൾ പറഞ്ഞു. പാരിസിൽനിന്ന് മെങ്ങിെൻറ മോചനത്തിനായി ഭാര്യ കാമ്പയിൻ നടത്തുന്നതും പാർട്ടിയെ സംബന്ധിച്ച് ഗുരുതരകുറ്റമാണ്. വ്യക്തിപരമായ നേട്ടങ്ങൾക്കായി ഇദ്ദേഹം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്. മാത്രമല്ല, ഒരു കമ്യൂണിസ്റ്റ് പാർട്ടി അംഗത്തിന് ചേരാത്തവിധം ആഡംബരപൂർണമായ ജീവിത ശൈലിയാണ് പിന്തുടർന്നതത്രെ. ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിലെ താരമായിരുന്നു 65കാരനായ മെങ്. ഇൻറർപോൾ മേധാവിയാകും മുമ്പ് പൊതു സുരക്ഷ വിഭാഗം ഉപമന്ത്രി പദവിയും വഹിച്ചിരുന്നു.
ഇൻറർപോൾ മേധാവിയായ ആദ്യ ചൈനക്കാരനും മെങ് ആണ്. ഷി ജിൻപിങ് ഭരണകൂടം പുറത്താക്കിയ രാഷ്ട്രീയ നേതാക്കളുമായുള്ള മെങ്ങിെൻറ അടുപ്പമാണ് ജയിൽവാസത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
കഴിഞ്ഞ സെപ്റ്റംബറിൽ ഇൻറർപോൾ മേധാവിയായിരിക്കെ പാരിസിൽനിന്ന് ചൈനയിലേക്കുള്ള യാത്രക്കിടെ മെങ്ങിനെ കാണാതാവുകയായിരുന്നു. ഭാര്യ പരാതി നൽകിയതോടെയാണ് വിവരം ലോകമറിഞ്ഞത്. ഇൻറർപോളിെൻറ ഭാഗത്തുനിന്ന് സമ്മർദ്ദമുയർന്നപ്പോൾ അഴിമതിക്കേസിൽ മെങ്ങിനെ തടവിലാക്കിയ കാര്യം ചൈന വെളിപ്പെടുത്തി. അധികം വൈകാതെ അദ്ദേഹം ഇൻറർപോൾ പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞു.