Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ പവർ പ്ലാൻറ്​...

ചൈനയിൽ പവർ പ്ലാൻറ്​ തകർന്ന്​ 40 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ചൈനയിൽ പവർ പ്ലാൻറ്​ തകർന്ന്​ 40 പേർ കൊല്ലപ്പെട്ടു
cancel

ബെയ്​ജിങ്​: ചൈനയിലെ ജിയാങ്​ഷി പ്രവിശ്യയിൽ നിർമ്മാണത്തിലിരുന്ന പവർ  പ്ലാൻറിൽ പളാറ്റ്​ഫോം തകർന്ന്​ 40 ലധികംപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശ​ുപത്രിയിലേക്ക്​ മാറ്റി.

ജിയാങ്​ഷിയിലെ ഫെങ്​ചെങ്ങിൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന പവർ പ്ലാൻറിലെ കൂളിങ്​ ടവർ പളാറ്റ്​ഫോമാണ്​ തകർന്നു വീണത്​. അപകടം നടന്ന സ്മയത്ത്​  68 ജീവനക്കാരാണ്​ ജോലിയെടുത്തിരുന്നത്​. കൂടുതൽ പേർ കുടുങ്ങികിടക്കു​ന്നുവെന്ന സംശയത്തിൽ രക്ഷാ​പ്രവർത്തനം തുടർന്നുകൊണ്ടിരിക്കയാണ്​.

10,000 മെഗാവാട്ട്​ പവർ ഉൽപാദിപ്പിക്കാൻ പദ്ധതിയിടുന്ന പ്രൊജക്​റ്റി​െൻറ ഭാഗമായി 168 മീറ്റർ ഉയരത്തിലുള്ള രണ്ട്​ കൂളിങ്​ ടവറുകളാണ്​ നിർമ്മിച്ചുകൊണ്ടിരുന്നതെന്ന്​ ചൈനീസ്​ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ട്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinapower plantcooling towerAccident News
News Summary - China power plant collapse kills at least 40
Next Story