പാ​കിസ്​താ​െൻറ വി​ക​സ​ന​ത്തി​ന്​  ചൈ​ന​യു​ടെ 100 കോ​ടി ഡോ​ള​ർ നി​ക്ഷേ​പം

16:07 PM
08/09/2019
china-pakisthan-080919.jpg

ഇ​സ്​​ലാ​മാ​ബാ​ദ്: പാ​കി​സ്താ‍​െൻറ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ 100 കോ​ടി ഡോ​ള​റി‍​െൻറ നി​ക്ഷേ​പം ന​ട​ത്താ​ൻ ചൈ​ന. പാ​കി​സ്താ​നി​ലെ ചൈ​നീ​സ് അം​ബാ​സ​ഡ​ർ യൂ ​ജി​ങ് ആ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​സ്​​ലാ​മാ​ബാ​ദ് വി​മ​ൻ​സ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് യൂ ​ജി​ങ് പാ​കി​സ്താ​നു​ള്ള ചൈ​നീ​സ് നി​ക്ഷേ​പം വ്യ​ക്ത​മാ​ക്കി​യ​ത്. ചൈ​ന-​പാ​കി​സ്താ​ൻ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി​ക്ക് കീ​ഴി​ലെ പ​ദ്ധ​തി​ക​ൾ സം​തൃ​പ്തി​ക​ര​മാ​ണ്. 

ചൈ​ന-​പാ​കി​സ്താ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി‍​െൻറ ര​ണ്ടാം​ഘ​ട്ട​ത്തി​ന് ഒ​ക്ടോ​ബ​റോ​ടെ അ​ന്തി​മ രൂ​പ​മാ​കും. ഇ​തു പ്ര​കാ​രം പാ​കി​സ്താ​ൻ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന 90 ശ​ത​മാ​നം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും നി​കു​തി ഒ​ഴി​വാ​കും.  പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പാ​കി​സ്താ‍​െൻറ ക​യ​റ്റു​മ​തി 5000 ല​ക്ഷം ഡോ​ള​റി​ലെ​ത്തു​മെ​ന്നും ഇ​ത് ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ലു​ള്ള വ്യ​ത്യാ​സം നി​ക​ത്തു​മെ​ന്നും യൂ ​ജി​ങ് പ​റ​ഞ്ഞു. 

Loading...
COMMENTS