Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീഷണിപ്പെടുത്തിയുള്ള...

ഭീഷണിപ്പെടുത്തിയുള്ള ചർച്ചക്കില്ലെന്ന്​ യു.എസിനോട്​ ചൈന

text_fields
bookmark_border
ഭീഷണിപ്പെടുത്തിയുള്ള ചർച്ചക്കില്ലെന്ന്​ യു.എസിനോട്​ ചൈന
cancel

ബീജിങ്​: വ്യാപാരയുദ്ധം സംബന്ധിച്ച്​ അമേരിക്കയുമായി ചർച്ചക്ക്​ തയാറാണെന്ന്​ ചൈന. അതേ സമയം, അമേരിക്കൻ ഭീഷണിയുടെ പശ്​ചാത്തലത്തിൽ ചർച്ചകൾക്ക്​ ഒരുക്കമല്ലെന്നും ചൈന പ്രതികരിച്ചു. ചൈനീസ്​ വ്യവസായ സഹമന്ത്രി വാങ്​ ഷുവാനാണ്​ ഇക്കാര്യം അറിയിച്ചത്​.

വ്യാപാര യുദ്ധം പരിഹരിക്കുന്നതിൽ നാല്​ തവണ ചർച്ച നടത്തുകയും ചില കാര്യങ്ങളിൽ ധാരണയാവുകയും ചെയ്​തതാണ്​. എന്നിട്ടും എന്തുകൊണ്ടാണ്​ യു.എസ്​ ഇക്കാര്യങ്ങളിൽ നിന്ന്​ പിന്നാക്കം പോയതെന്ന്​ അറിയില്ലെന്ന്​ ചൈനീസ്​ വ്യാപാര സഹമന്ത്രി പറഞ്ഞു.

സമ്പദ്​വ്യവസ്ഥ വികസിപ്പിക്കാനുള്ള അവകാശം വ്യാപാര യുദ്ധത്തി​​​െൻറ പേരിൽ ബലികഴിക്കാൻ സാധിക്കില്ല. നിലവിലെ വ്യാപാര പ്രതിസന്ധി നേരിടാൻ ചൈനീസ്​ സമ്പദ്​വ്യവസ്ഥക്ക്​ കരുത്തുണ്ട്​. ആഭ്യന്തര ഉപഭോഗം വർധിപ്പിച്ചും​ നിക്ഷേപം കൂട്ടിയും സ്വകാര്യ മേഖലയിൽ കൂടുതൽ വ്യവസായങ്ങൾ അനുവദിച്ചും നിലവിലെ പ്രതിസന്ധിയെ നേരിടുമെന്നും ചൈന വ്യക്​തമാക്കി. യൂറോപ്യൻ യൂനിയൻ, ജപ്പാൻ, റഷ്യ, ഏഷ്യൻ രാജ്യങ്ങൾ എന്നിവയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും ചൈനീസ്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asia pacificworld newsus-chinamalayalam newsTrade war
News Summary - China Is Open to U.S. Talks-World news
Next Story