ആസ്ട്രേലിയൻ മന്ത്രി യു.എസിെൻറ കളിപ്പാവ -ചൈന
text_fieldsബീജിങ്: കോവിഡ് വിഷയത്തിൽ ചൈനയും മറ്റുരാജ്യങ്ങളും തമ്മിൽ വാക്പോര് മുറുകുന്നു. വൈറസിെൻറ പ്രഭവകേന്ദ് രത്തെ കുറിച്ച് സുതാര്യമായ വിവരങ്ങൾ നൽകണമെന്ന് ആസ്ട്രേലിയൻ ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൻ ആവശ്യപ്പെട്ടതാ ണ് ചൈനയെ ചൊടിപ്പിച്ചത്. യു.എസും ഇതേ ആവശ്യം പലതവണ ഉന്നയിച്ചിരുന്നു.
വൈറസിെൻറ പ്രഭവകേന്ദ്രം വൂഹാനിലെ വൈറോളജി ലാബ് ആണോ എന്നതിൽ യു.എസ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്ട്രേലിയൻ മന്ത്രി യു.എസിെൻറ കളിപ്പാവയാണെന്നായിരുന്നു ചൈനയുടെ മറുപടി. ഡട്ടനും കോവിഡ് ബാധിച്ചിരുന്നു. ആസ്ട്രേലിയൻ വിദേശകാര്യമന്ത്രി മരിസ് പെയ്നെയും വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് ലോകം മുഴുവൻ പരത്തിയെന്നാരോപിച്ച് യു.എസ് സംസ്ഥാനമായ മിസൂരി ചൈനീസ് ഭരണകൂടത്തിനെതിരെയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയും പരാതി നൽകി. കോവിഡ് വരുത്തിവെച്ച മനുഷ്യഹാനിക്കും സാമ്പത്തികതകർച്ചക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി. രോഗബാധയെ കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാതെ മനപ്പൂർവം മറ്റ് രാജ്യങ്ങളിലേക്ക് കൂടി പകർത്തിയത് നീതീകരിക്കാനാവില്ലെന്നും അതിന് ചൈന മറുപടി പറയേണ്ടിവരുമെന്നും മിസൂരി അറ്റോണി ജനറൽ എറിക് ഷമ്മിറ്റ് വ്യക്തമാക്കി. ചൈനീസ് ഭരണകൂടത്തിനെതിരെ പരാതി നൽകുന്ന ആദ്യ യു.എസ് സംസ്ഥാനമാണ് മിസൂരി.