ചൈ​ന​യി​ൽ പ​ള്ളി പൊ​ളി​ക്കാനൊരുങ്ങി; വൻ പ്രതിഷേധം 

22:06 PM
10/08/2018

ബെയ്​ജിങ്​: പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ നി​ങ്​​സ്യ​പ്ര​വി​ശ്യ​യി​ൽ അ​ടു​ത്തി​ടെ പ​ണി​ത മു​സ്​​ലിം​പ​ള്ളി​ പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ശ്ര​മം ത​ട​ഞ്ഞു. പള്ളി പൊളിക്കാനുള്ള നീക്കത്തിൽപ്രതിഷേധവുമായി നൂ​റുക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ളാ​ണ്​ പ​ള്ളി​പ​രി​സ​ര​ത്ത്​ ത​ടി​ച്ചു​കൂ​ടി​യ​ത്.  

മൊ​ത്തം 2.3 കോ​ടി മു​സ്​​ലിം​ക​ൾ ചൈ​ന​യി​ലു​ണ്ട്​. ഇ​തി​ൽ നി​ങ്​​സ്യ പ്ര​വി​ശ്യ ഇ​വ​ർ ധാ​രാ​ള​മാ​യി അ​ധി​വ​സി​ക്കു​ന്ന സ്​​ഥ​ല​മാ​ണ്. ചൈ​ന​യി​ലെ ഇൗ ​മ​ത​വി​ഭാ​ഗ​ത്തോ​ട്​ അ​ധി​കൃ​ത​ർ​ക്ക്​ അ​ധി​ക​രി​ച്ചു​വ​രു​ന്ന വി​ദ്വേ​ഷ​ത്തി​​​െൻറ പ്ര​തി​ഫ​ല​ന​മാ​യാ​ണ്​ പു​തി​യ സം​ഭ​വ​ത്തെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​ത്. മ​ധ്യ​കാ​ല​ഘ​ട്ട​ത്തി​െ​ല വാ​സ്​​തു​ശി​ൽ​പ മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച ഇൗ ​പ​ള്ളി​ക്ക്​  ഒ​ട്ട​ന​വ​ധി മി​നാ​ര​ങ്ങ​ളും കും​ഭ​ങ്ങ​ളും ഉ​ണ്ട്.  

പ​ള്ളി പൊ​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ആ​ഗ്​​സ​റ്റ്​ മൂ​ന്നി​ന്​ ഇ​തി​​​െൻറ ചു​വ​രി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ർ നോ​ട്ടീ​സ്​ പ​തി​ച്ചി​രു​ന്നു. പ​ള്ളി​ക്ക്​ കെ​ട്ടി​ടാ​നു​മ​തി ന​ൽ​കാ​ൻ ആ​വി​ല്ലെ​ന്നും അ​തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.  ഇൗ ​നോ​ട്ടീ​സ്​ പ​ര​മ്പ​രാ​ഗ​ത ഹ്യു​യ്​ മു​സ്​​ലിം വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒാ​ൺ​ലൈ​ൻ വ​ഴി വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ര​ണ്ടു​വ​ർ​ഷ​ത്തോ​ളം എ​ടു​ത്തു​ള്ള നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ എ​ന്തു​കൊ​ണ്ട്​ അ​തി​​​െൻറ പ്ര​വൃ​ത്തി ത​ട​ഞ്ഞി​ല്ലെ​ന്ന്​ നി​ര​വ​ധി പേ​ർ ചോ​ദി​ച്ച​താ​യി ഹോ​േ​ങ്കാ​ങ്ങി​ൽ നി​ന്നി​റ​ങ്ങു​ന്ന സൗ​ത്ത്​ ചൈ​ന മോ​ണി​റ്റ​ർ പോ​സ്​​റ്റ്​ പ​ത്രം പ​റ​യു​ന്നു.  
വ്യാ​ഴാ​ഴ്​​ച​യാ​ണ്​ പ​ള്ളി പൊ​ളി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ത്തി​യ​ത്. ആ ​സ​മ​യ​ത്ത്​ ത​ടി​ച്ചു​കൂ​ടി​യ വി​ശ്വാ​സി​ക​ൾ വെ​ള്ളി​യാ​ഴ്​​ച​യും അ​വി​ടെ​നി​ന്ന്​ പി​രി​ഞ്ഞു​പോ​വാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. എ​ന്നാ​ൽ, അ​ധി​കൃ​ത​ർ ഇൗ  ​തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മോ എ​ന്ന​കാ​ര്യം വ്യ​ക്​​ത​മാ​യി​ട്ടി​ല്ല.    

Loading...
COMMENTS