ചൈനയിൽ 6.8 കോടി ആളുകൾ ദാരിദ്ര്യമുക്തരായി
text_fieldsബെയ്ജിങ്: പ്രസിഡൻറ് ഷി ജിൻപിങ് അധികാരത്തിലേറി അഞ്ചു വർഷത്തിനുള്ളിൽ 6.8 കോടിയാളുകളെ ദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കിയതായി റിപ്പോർട്ട്. ചൈനയിലെ ദാരിദ്ര്യ നിർമാർജന വികസന കൗൺസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ഇത് വർഷത്തിൽ 1.3 കോടി വരും. 2017ൽ എത്തുേമ്പാൾ രാജ്യെത്ത ദാരിദ്ര്യത്തിെൻറ തോത് 2012ൽ ഉണ്ടായിരുന്ന 10.2 ശതമാനത്തിൽനിന്നും 3.1 ശതമാനമായി കുറഞ്ഞിരുന്നു.
2020ഒാടെ രാജ്യത്തുനിന്നും ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. 2017െൻറ അവസാനത്തിൽ ചൈനയിൽ മൂന്നു കോടി ആളുകൾ ദാരിദ്ര്യരേഖക്ക് താഴെയായിരുന്നു. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളിലായി 60 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയതായി ചൈന അവകാശപ്പെട്ടു. രാജ്യത്ത് നിലവിൽ മൂന്നുകോടി ആളുകൾ ദാരിദ്ര്യരേഖക്ക് താഴെയുണ്ട്.
