ചൈനയിൽ കുട്ടികൾക്ക് രാത്രി വിഡിയോ ഗെയിം നിരോധിച്ചു
text_fieldsബെയ്ജിങ്: ചൈനയിൽ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ വിഡിയോ ഗെയിം കളിക്കുന്നതിനു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത ്തി. കുട്ടികൾ രാത്രി 10നു ശേഷവും രാവിലെ എട്ടു മണിക്കു മുമ്പും വിഡിയോ ഗെയിം കളിക്കുന്നതിനാണ് നിരോധനം. സാധാരണ ദിവസ ങ്ങളില്‍ 90 മിനിറ്റും വാരാന്ത്യത്തിലും അവധിദിവസങ്ങളിലും മൂന്നു മണിക്കൂറുമാണു കുട്ടികൾക്കു വിഡിയോ ഗെയിം കളിക്കാൻ അനുവദിച്ചിരിക്കുന്ന സമയം.
എട്ടിനും 16നും ഇടയിൽ പ്രായമുള്ളവർ മാസത്തിൽ 200 യുവാനും 16 മുതൽ 18 വരെ പ്രായമുള്ളവർ 400 യുവാനും മാത്രമേ വിഡിയോ ഗെയിമിനായി ചെലവിടാൻ പാടുള്ളൂവെന്നുമാണ് സർക്കാർ നിർദേശം.
അമിതമായി വിഡിയോ ഗെയിം കളിക്കുന്നതു കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകിടംമറിക്കുമെന്നതിനാലാണ് ഇത്തരമൊരു നിർദേശവുമായി ചൈനീസ് സർക്കാർ രംഗത്തെത്തിയത്. കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുന്നതിനുള്ള പ്രധാന നിർദേശമെന്ന നിലയിൽ പുതിയ ഗെയിം ഇറക്കുന്നതിനു ചൈനയിൽ നിലവിൽ നിയന്ത്രണമുണ്ട്.
ഇറക്കുമതി ചെയ്യുന്ന വിഡിയോ ഗെയിമുകൾക്കു 2018 ഫെബ്രുവരിയിൽ മുതൽ അംഗീകാരം നൽകിയിരുന്നില്ല. രാജ്യത്തെ കമ്പനികൾക്കു 2018 മേയ് മുതൽ പുതിയ ലൈസൻസുകൾ നൽകേണ്ടതില്ലെന്ന് ചൈനീസ് സർക്കാർ തീരുമാനെമടുത്തിരുന്നു. 2018ൽ മാത്രം 3800 കോടി ഡോളറിെൻറ വിഡിയോ ഗെയിം ബിസിനസാണ് ചൈനയില്‍ നടന്നത്.