Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡിൽ ചൈന...

കോവിഡിൽ ചൈന മറച്ചുവെക്കുന്നത്​ എന്തൊക്കെയാണ്​?

text_fields
bookmark_border
കോവിഡിൽ ചൈന മറച്ചുവെക്കുന്നത്​ എന്തൊക്കെയാണ്​?
cancel
camera_alt?????? ???????? ?????? ??????? ?????? ???? ??????? ??? ??????????

വാഷിങ്​ടൺ: കോവിഡ്​ 19 വൈറസ്​ വ്യാപനവുമായി ബന്ധപ്പെട്ട്​ ചൈന പുറത്ത്​വിട്ട കണക്കുകൾ മുഴുവൻ വ്യാജമാണോ?!. ഇൗ ചോദ്യവുമായി നിരവധി പ്രമുഖരാണ്​ രംഗത്തെത്തുന്നത്​. ചൈനയുടെ കണക്കുകൾ വിശ്വസിക്കാനാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതെന്ന് യു.എന്നിലെ മുൻ അമേരിക്കൻ അംബാസിഡർ നിക്കി ഹാലിയും ചൂണ്ടിക്കാട്ടുന്നു.

കോവിഡി​ന്റെ കാര്യത്തിൽ ബീജിങ്​ നൽകുന്ന കണക്കുകൾ മുഖവിലക്ക്​ എടുക്കേണ്ടതില്ലെന്ന്​ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.​​ ഐ.എ പ്രസിഡൻറിന്​ ഉപദേശം നൽകിയിരുന്നു. മഞ്ഞുമലയുടെ അറ്റം മാത്രമാണ്​ ചൈന പുറത്തുവിട്ടതെന്ന്​ പ്രസിഡൻറ്​ ട്രംപ്​ മാധ്യമങ്ങളോട്​ പറയുകയും ചെയ്​തു. ​ ചൈനയിലെ രോഗവ്യാപനത്തി​ന്റെ വ്യാപ്​തി അറിയാൻ സി.ഐ.എ ശ്രമങ്ങൾ ആരംഭിച്ചിട്ടൂണ്ടെന്ന സൂചനയും പുറത്ത്​ വന്നിട്ടുണ്ട്​.

വൈറസി​നെ നേരിടാൻ മറ്റ് രാജ്യങ്ങളെ കൂടി സഹായിക്കുന്നതാണ്​ അത്​ സംബന്ധിച്ച ശരിക്കുള്ള കണക്കുകൾ. വൈറസി​ന്റെ വ്യാപനശേഷിയും മരണനിരക്കുമൊക്കെ തിരിച്ചറിയാൻ കണക്കുകൾ സഹായിക്കും. എന്നാൽ, മറ്റു രാജ്യങ്ങളെ സഹായിക്കുന്നതിനേക്കാൾ സ്വന്തം കീർത്തി നിലനിർത്താനാണ്​ ചൈന പ്രാധാന്യം കൊടുക്കുന്നതെന്ന്​ നിക്കി ഹാലി ആരോപിക്കുന്നു.

നിക്കി ഹാലി

കോവിഡ്​ 19 വൈറസ്​ സംബന്ധിച്ച്​ ഇപ്പോഴും ഏറെ കാര്യങ്ങൾ അജ്ഞാതമാണ്​. ചൈനയിലെ രോഗവ്യാപന അനുഭവം വൈറസിനെ സംബന്ധിച്ച ധാരണകൾ രൂപപ്പെടുത്താനും രോഗപ്രതിരോധ സംവിധാനം ആസൂത്രണം ചെയ്യാനും സഹായിക്കുന്നതാണ്​. ചൈന വിവരങ്ങൾ മറച്ചുവെക്കുന്നുണ്ടെങ്കിൽ അത്​ ആഗോള ​ പൊതുജനാരോഗ്യ സംരക്ഷണത്തിൽ വലിയ വെല്ലുവിളിയാണ്​ സൃഷ്​ടിക്കുക.

ചൈനയുടെ നാഷനൽ ഹെൽത്ത്​ കമീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 81589 പേർക്കാണ്​ അവിടെ കോവിഡ്​ ബാധിച്ചത്​. 3318 പേരാണ്​ ഇതുവരെ മരിച്ചത്​. ചൈനയുടെ ഇൗ കണക്കുകൾ യുക്​തിക്ക്​ നിരക്കുന്നതല്ലെന്നാണ്​ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ റോബർട്ട്​ ഒബ്രീൻ മാധ്യമങ്ങളോട്​ പറഞ്ഞത്​. ചൈനയിലെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത്​ വരുന്ന വിവരങ്ങൾ ഒൗദ്യോഗിക കണക്കിനെ​ നിഷേധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്​ വൈറസ് ബാധിച്ച്​ മരിച്ചവരുടെ പത്തിലൊന്ന്​ കണക്ക്​ പോലും ചൈന പുറത്ത്​ വിട്ടിട്ടില്ലെന്ന്​ വുഹാൻ സ്വദേശികളെ ഉദ്ധരിച്ച്​ ബ്രിട്ടിഷ് മാധ്യമം ഡെയ്​ലി മെയിൽ നേരത്തെ റിപ്പോർട്ട് ചെയ്​തിരുന്നു​. വുഹാനിൽമാത്രം കുറഞ്ഞത് 42,000 പേർ മരിച്ചെന്ന് മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന കേന്ദ്രങ്ങളിലെ കണക്കുകൾ സഹിതം പ്രദേശവാസികൾ പറയുന്നതായാണ്​ ആ റിപ്പോർട്ട്​.

ചൈന പറയുന്നത്​ നുണകളാണെങ്കിൽ, ആ വിവരങ്ങൾ മറ്റു രാജ്യങ്ങളുടെ മുഴുവൻ രോഗ പ്രതിരോധ ആസൂത്രണത്തെയും ദോഷകരമായി ബാധിക്കുമെന്ന്​ വിദഗ്​ധർ ചൂണ്ടികാണിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsCoronaviruscovid 19corona outbreak
News Summary - china hides some on covid
Next Story