അമേരിക്കക്ക് മറുപടി; ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളർ കൂടി നൽകുമെന്ന് ചൈന
text_fieldsബെയ്ജിങ്: കോവിഡ് വിരുദ്ധ പോരാട്ടത്തിനായി ലോകാരോഗ്യ സംഘടനക്ക് (ഡബ്ല്യു.എച്ച് .ഒ) 30 ദശലക്ഷം യു.എസ് ഡോളർ കൂടി നൽകുമെന്ന് ചൈന. നേരത്തെ ഡബ്ല്യു.എച്ച്.ഒക്കു ള്ള ധനസഹ ായം നിർത്തുന്നതായുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രസ്താവനക്കെതിരെ ചൈന രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ചൈന അധികസഹായം പ്രഖ്യാപിച്ചത്. ചൈനയു ടെ വിദേശകാര്യ വക്താവ് ഗെംങ് ഷുവാങ് ആണ് വാർത്താസമ്മേളനത്തിനിെട വിവരം പങ്കുവെച ്ചത്.
ചൈന ഇതിനകം ഡബ്ല്യു.എച്ച്.ഒക്ക് 20 ദശലക്ഷം യു.എസ് ഡോളർ നൽകിയിട്ടുണ്ട്. ഡബ്ല്യു.എച്ച്.ഒക്കുള്ള വിഹിതം വർധിപ്പിക്കുന്ന കാര്യം ഏപ്രിൽ 15ന് തന്നെ ചൈന സൂചന നൽകിയിരുന്നു.
കോവിഡ് ഭീഷണി സമയോചിതമായി നേരിടാൻ ഡബ്ല്യു.എച്ച്.ഒക്കായില്ല, ഇക്കാര്യത്തിൽ പൂർണമായും ചൈന അനുകൂല നിലപാടെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് ഫണ്ട് മരവിപ്പിക്കുന്നതിന് മുമ്പ് ട്രംപ് പറഞ്ഞത്. അന്നുതന്നെ ഇക്കാര്യത്തിൽ ൈചന ആശങ്ക അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ കൊറോണ വൈറസ് കണ്ടെത്തുകയും അത് വൂഹാനിൽ പടരുകയും ചെയ്തത് കൃത്യമായി ലോകത്തെ അറിയിക്കാതിരുന്നതിന് ചൈനയും ഡബ്ല്യു.എച്ച്.ഒയും വിമർശനം നേരിടുന്നുണ്ട്. ജനുവരി 23നാണ് വൂഹാനിൽ ചൈന ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്.
അതിനുശേഷമാണ് സംഭവത്തിെൻറ ഗുരുതരാവസ്ഥ പൂർണമായും പുറത്തുവരുന്നത്. അപ്പോഴേക്കും ലക്ഷക്കണക്കിന് ചൈനക്കാർ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ചൈനീസ് പുതുവത്സര ആഘോഷം പ്രമാണിച്ചായിരുന്നു പ്രധാനമായും ഇവരുടെ യാത്ര. ഇതാണ് വൈറസ് പടരാൻ കാരണമെന്ന് വിമർശനമുണ്ട്. എന്നാൽ, തങ്ങൾ കോവിഡ് ബാധ ഒരു തരത്തിലും മറച്ചുവെച്ചിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്. മാത്രവുമല്ല, കോവിഡ് പടരുന്ന കാര്യം ഡബ്ല്യു.എച്ച്.ഒെയ അറിയിച്ച ആദ്യ രാജ്യമാണ് തങ്ങളെന്നും ചൈന പറയുന്നു.