ചൈനയുടെ ജി.ഡി.പി മൂന്ന്​ പതിറ്റാണ്ടി​ലെ താഴ്​ചയിൽ 

21:43 PM
17/01/2020
gdp-growth

ബെ​യ്ജി​ങ്​: വ​ലി​യ ര​ണ്ടാ​മ​ത്തെ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യാ​യ ചൈ​ന​യി​ലെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം (ജി.​ഡി.​പി) 29 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ​്​​ന്ന നി​ര​ക്കി​ൽ. അ​മേ​രി​ക്ക​യു​മാ​യി ​ഒ​ന്ന​ര വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന വ്യാ​പാ​ര യു​ദ്ധം ശ​ക്​​ത​മാ​യ തി​രി​ച്ച​ടി​യാ​യ​തി​നെ തു​ട​ർ​ന്ന്​ ജി.​ഡി.​പി​യി​ലെ വ​ള​ർ​ച്ച 6.1 ശ​ത​മാ​ന​മാ​യാ​ണ്​ കു​റ​ഞ്ഞ​ത്. 

ചൈ​ന- യു.​എ​സ്​ വ്യാ​പാ​ര യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​​െൻറ ആ​ദ്യ​ഘ​ട്ട ക​രാ​ർ ഒ​പ്പി​ട്ട​തി​​െൻറ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ്​ നാ​ഷ​ന​ൽ ബ്യൂ​റോ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ക​ണ​ക്ക്​ പു​റ​ത്തു​വി​ട്ട​ത്. 
1990നു​ ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ജി.​ഡി.​പി വ​ള​ർ​ച്ച​നി​ര​ക്കാ​ണ്​ ഈ ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 13.1 ല​ക്ഷം കോ​ടി ഡോ​ള​റി​ൽ നി​ന്ന്​ 14.38 ല​ക്ഷം കോ​ടി ഡോ​ള​റാ​യാ​ണ്​ ജി.​ഡി.​പി ഉ​യ​ർ​ന്ന​ത്. 2018ൽ 6.8 ​ശ​ത​മാ​ന​മാ​യി​രു​ന്നു ജി.​ഡി.​പി വ​ള​ർ​ച്ച.

Loading...
COMMENTS