Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉയ്​ഗൂർ മുസ്​ലിം സ്​ത്രീകളെ ചൈന നിർബന്ധിത വന്ധ്യംകരണത്തിന്​ ​വിധേയമാക്കുന്നതായി റിപ്പോർട്ട്​
cancel
Homechevron_rightNewschevron_rightWorldchevron_rightഉയ്​ഗൂർ മുസ്​ലിം...

ഉയ്​ഗൂർ മുസ്​ലിം സ്​ത്രീകളെ ചൈന നിർബന്ധിത വന്ധ്യംകരണത്തിന്​ ​വിധേയമാക്കുന്നതായി റിപ്പോർട്ട്​

text_fields
bookmark_border

ബെയ്​ജിങ്​​: ഉയ്​ഗൂർ മുസ്​ലിം സ്​ത്രീകളെ ചൈന നിർബന്ധിത വന്ധ്യംകരണത്തിന്​ വിധേയമാക്കുന്നതായി റിപ്പോർട്ട്​. പടിഞ്ഞാറൻ സിൻജ്യങ്​ പ്രവിശ്യയിലാണ്​ ഉയ്​ഗൂർ മുസ്​ലിംകൾ കൂടുതലായും അധിവസിക്കുന്നത്​.

ചൈനീസ്​ സർക്കാർ രേഖകൾ, നയപരിപാടികൾ, ഉയ്​ഗൂർ വിഭാഗത്തിലെ സ്​ത്രീകളുമായുള്ള അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ജർമൻ ​ഗവേഷകനായ അഡ്രിയാൻ സെൻസാണ്​ പുതിയ റിപ്പോർട്ട്​ പുറത്തുവിട്ടത്​​. വിഷയത്തിൽ ഐക്യരാഷ്​ട്രസഭ അന്വേഷണം പ്രഖ്യാപിക്കണമെന്ന്​ സമ്മർദ്ദം ഉയർന്നിട്ടുണ്ട്​.

ഉയിഗുർ മുസ്​ലിം സ്​ത്രീകളെയും മറ്റു ചെറുന്യൂനപക്ഷങ്ങളെയും പ്രത്യേക ക്യാമ്പുകളിലെത്തിച്ച്​ ഗർഭം അലസിപ്പിക്കുന്നതിന്​ വിധേയമാക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ ഈ റിപ്പോർട്ടിലുണ്ട്​. സ്​ത്രീകളെ നിർബന്ധിത വന്ധ്യംകരണത്തിന്​ വിധേയമാക്കുക,ആർത്തവം നിർത്തിക്കുന്നതിനായുള്ള ഇഞ്ചക്ഷൻ നൽകുക തുടങ്ങിയ ക്രൂര നടപടികൾ നടപ്പാക്കുന്നതായും പറയുന്നു.

സാംസ്​കാരികവും ഇസ്​ലാമികവുമായ വ്യക്തിത്വ​ം ഇല്ലാതാക്കാനായി ബ്രെയിൻ വാഷിങ്​ ക്യാമ്പ്​ സജ്ജീകരിച്ചിട്ടുള്ളതായി ഉയിഗൂർ സന്നദ്ധപ്രവർത്തകർ പറയുന്നു. എന്നാൽ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിക്ഷിപ്​ത താൽപര്യത്തിനുവേണ്ടിതയാറാക്കിയതാണെന്നുമാണ്​ ചൈനീസ്​ വിദേശകാര്യമന്ത്രാലയത്തിൻെറ പ്രതികരണം.

ഉയ്​ഗൂർ മുസ്​ലിംകളെ പാർപ്പിക്കാൻ ചൈന തടങ്കൽ പാളയങ്ങൾ ഒരുക്കിയതായും അഞ്ചുലക്ഷം കുട്ടികളെ പ്രത്യേകം ബോർഡിങ്​ സ്​കൂളുകളിലേക്ക്​ മാറ്റിയതായും നേരത്തേ വാർത്തകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story