Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷി ജിൻപിങ്ങി​െൻറ...

ഷി ജിൻപിങ്ങി​െൻറ കുടുംബത്തെ കുറിച്ച്​ റിപ്പോർട്ട്​; മാധ്യമപ്രവർത്തകനെ പുറത്താക്കി

text_fields
bookmark_border
ഷി ജിൻപിങ്ങി​െൻറ കുടുംബത്തെ കുറിച്ച്​ റിപ്പോർട്ട്​; മാധ്യമപ്രവർത്തകനെ പുറത്താക്കി
cancel

ബെയ്​ജിങ്​: ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്ങി​​​െൻറ കുടുംബാംഗത്തെ കുറിച്ച്​ വാർത്ത പുറത്തുവിട്ട മാധ്യമപ്രവർ ത്തകനെ ചൈന പുറത്താക്കി. വാൾ സ്​ട്രീറ്റ്​ ജേണലിൽ ജോലി ചെയ്​തിരുന്ന ചുൻ ഹാൻ​ വോങ്​ എന്ന സിംഗപ്പൂർ പൗരനെയാണ്​ പ ുറത്താക്കിയത്​. ചുൻ ഹാൻ​ വോങ്ങി​​​െൻറ​ മാധ്യമപ്രവർത്തകൻ എന്ന പദവി പുതുക്കി നൽകേണ്ടതില്ലെന്നും ചൈനീസ്​ ഭരണക ൂടം സ്ഥാനപത്തോട്​ നിർദേശിച്ചു. 2014 മുതൽ വാൾ സ്​ട്രീറ്റ്​ ജേർണലി​​​െൻറ ബെയ്​ജിങ്​ ബ്യൂറോയിയിൽ ജോലിചെയ്യുന്നയാണളാണ്​ വോങ്​.

ഷി ജിപിങ്ങി​​​െൻറ ബന്ധു മിങ്​ ചാൻ ഉൾപ്പെട്ട ആസ്​ട്രേലിയ ആസ്ഥാനമായി നടന്ന വൻ ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെ കുറിച്ച്​ വിശദ റിപ്പോർട്ടാണ്​ സ്​ട്രീറ്റിലൂടെ പുറത്തുവിട്ടത്​. ആസ്​ട്രേലിയൻ പൗരത്വമുള്ള മിങ്​ ചായ്​ കുപ്രസിദ്ധ ചൂതാട്ടക്കാരോടൊപ്പം കാസിനോകളിൽ നടത്തിയ ചൂതാട്ടം സംബന്ധിച്ചും ആഡംബര ജീവിതത്തെ കുറിച്ചും വ്യക്തമായ രേഖകൾ സഹിതമാണ്​ വോങ്​ റി​േപ്പാർട്ട്​ ചെയ്​തിരുന്നത്​. മെൽബൺ ആസ്ഥാനമായി നടന്ന കള്ളപ്പണമിടപാടുകളിൽ ചായ്​യുടെ പങ്കും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മിങ്​ ചായുടെ കൃത്യങ്ങളെ കുറച്ച്​ ഷി ജിൻപിങ്ങിന്​ അറിവുണ്ടായിരുന്നുന്നോ എന്നും അദ്ദേഹത്തിന്​ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്നോ റിപ്പോർട്ടിൽ എഴുതിയിരുന്നില്ല.

രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരെ എതിർക്കും. രാജ്യത്തി​​​െൻറ നിയമമനുസരിച്ച്​ അത്തരക്കാരെ അംഗീകരിക്കാൻ കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം അധികൃതർ പ്രസ്​താവനയിലൂടെ വ്യക്തമാക്കി.

ചൈനയിൽ രാഷ്​ട്രീയ നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യ സമ്പത്ത്​ എന്നത്​ അതീവരഹസ്യമാണ്​. അത്​ സംബന്ധിച്ച്​ മാധ്യമ​ങ്ങൾ വാർത്ത പുറത്തുവിടന്നത്​ കുറ്റമായാണ്​ ​അധികാരികൾ കണക്കാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinajournalistXi Jinpingworld news
News Summary - China Expels Journalist After Report On Xi Jinping's Family - world news
Next Story