സാമ്പത്തിക ഇടനാഴിയുടെ മറവിൽ ചെന യുദ്ധവിമാനം നിർമിക്കുന്നെന്ന് യു.എസ്; നിഷേധിച്ച് ൈചന
text_fieldsബീജിങ്: ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി യുദ്ധവിമാനങ്ങളും ൈസനിക ഉപകരണങ്ങളും നിർമിക്കുന്നതിന് രഹസ ്യ പദ്ധതിയുണ്ടെന്ന യു.എസിെൻറ ആരോപണം തള്ളി ചൈന. ബലൂചിസ്താനിലെ ഗ്വദർ പോർട്ടും ചൈനയിലെ സിൻജിയാങ് പ്രവിശ് യയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് സാമ്പത്തിക ഇടനാഴി. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ സ്വപ്ന പദ്ധതിയാണിത്.
പാകിസ്താൻ വ്യോമസേനയും ചൈനീസ് അധികൃതരും രഹസ്യ പദ്ധതിക്കായുള്ള അവസാന മിനുക്കുപണിയിലാണെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. സാമ്പത്തിക ഇടനാഴി പൂർണമായും സമാധാനം കാംക്ഷിച്ചു മാത്രമുള്ളതാണെന്ന് ചൈനീസ് അധികൃതർ ആവർത്തിക്കുന്നു. എന്നാൽ ൈചനയുടെ സൈനിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് പാകിസ്താെൻറ കൂടി സമ്മതത്തോടെ ഇടനാഴി പണിയുന്നത് എന്നായിരുന്നു റിപ്പോർട്ടിലെ ആരോപണം.
എന്നാൽ റിപ്പോർട്ടിലെ ആരോപണങ്ങൾ ശരിയല്ലെന്ന് ചൈനീസ് വിദേശകാര്യ വാക്താവ് ഹുവ ചുനിങ് പറഞ്ഞു. ദീർഘകാല സഹകരണം മുന്നിൽ കണ്ട് രൂപീകരിച്ച പദ്ധതിയാണ് സാമ്പത്തിക ഇടനാഴിയുടെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
